Advertisement

അഫ്ഗാനിസ്ഥാനിൽ ഇരട്ട ഭൂചലനം; 26 മരണം

January 18, 2022
Google News 1 minute Read

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 26 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് തുർക്ക്മെനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള പടിഞ്ഞാറൻ ബാദ്ഗിസ് പ്രവിശ്യയിൽ നൂറുകണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

പ്രവിശ്യയിലെ ഖാദിസ് ജില്ലയിൽ വീടുകളുടെ മേൽക്കൂര തകർന്നാണ് 26 പേരും മരിച്ചതെന്ന് പ്രവിശ്യയുടെ വക്താവ് വാർത്താ ഏജൻസികളോട് പറഞ്ഞു. ഭൂകമ്പത്തിൽ മരിച്ച 26 പേരിൽ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. അടിയന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മരണസംഖ്യ സ്ഥിരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായതായി. 700 ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രവിശ്യയിലെ മുഖർ ജില്ലയിലെ നിവാസികൾക്കും ഭൂകമ്പം നാശനഷ്ടങ്ങൾ വരുത്തി. എന്നാൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Story Highlights : 26-killed-as-earthquake-hits-afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here