Advertisement

കെ മുരളീധരൻ നിലവാരം കുറഞ്ഞ് സംസാരിക്കരുത്; കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍

January 19, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസിനകത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനം കുറയുന്നുവെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും മുസ്‌ലിം-ക്രിസ്തീയ വിഭാഗങ്ങൾ ഇന്ന് സിപിഐഎമ്മിനായി സഹകരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ പ്രസംഗിക്കാൻ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. (kodiyeri Balakrishnan)

”അത് ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസുകാര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഹിന്ദു നാമധാരികളായവര്‍ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാന്‍ പോലും വിളിക്കാറില്ലന്ന് ഗുലാം നബി ആസാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. ഗുജറാത്തില്‍ 10 ശതമാനം മുസ്‌ലിം വിഭാഗമുള്ള സംസ്ഥാനമാണ്.

Read Also : പിടിവിട്ട് കൊവിഡ്; ഇന്ന് 34,199 പേര്‍ക്ക് രോഗം; ടിപിആര്‍ 37.17%

അവിടെ 30 വര്‍ഷമായി പാര്‍ലമെന്റിലേക്ക് മുസ്‌ലിം പേരുള്ള ഒരാളെ പോലും മത്സരിപ്പിച്ചിട്ടില്ല. ഇതാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ഥിതി. ഇതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. ഇതില്‍ അകല്‍ച്ച വന്നിട്ടുണ്ട്.”- കോടിയേരി പറഞ്ഞു.

കെ മുരളീധരൻ നിലവാരം കുറഞ്ഞ് സംസാരിക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് ജാതി പറഞ്ഞുള്ള പ്രസ്താവനയെന്ന വാദം തെറ്റ്. കെ മുരളീധരൻ എന്തെങ്കിലും പറയുന്ന ഒരാളായി മാറിയെന്നും അദ്ദേഹം ഇത്ര നിലവാരം കുറഞ്ഞ് സംസാരിക്കാന്‍ പാടില്ലായിരുന്നെന്നും കോടിയേരി പറഞ്ഞു.

Story Highlights : kodiyeri-balakrishnan-says-minority-influence-diminishes-in-congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement