കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചു

കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി നൽകിയതായി സക്കീന അറിയിച്ചു. ( kozhikode medical college security attacked woman )
ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ സക്കീന മകനും ഭാര്യയ്ക്കും മകന്റെ കുഞ്ഞിനുമൊപ്പം മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു. അകത്തുള്ള മരുമകൾക്ക് ചികിത്സാ രേഖകൾ കൈമാറാൻ വേണ്ടി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരൻ സക്കീനയെ തള്ളി മാറ്റിയത്. തുടർന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ തന്നെ മർദിക്കുകയായിരുന്നുവെന്ന് സക്കീന പറഞ്ഞു.
സക്കീനയുടെ വാക്കുകൾ : ‘കുഞ്ഞിനെ കാണിക്കാനാണ് ആശുപത്രിയിലെത്തിയത്. എന്റെ കൈയിലായിരുന്നു ചീട്ട്. മരുമകൾ ആശുപത്രിക്ക് അകത്തായിരുന്നു. പുറത്തേക്ക് വരാൻ വഴിയറിയാതെ ഫയലുകൾക്ക് വേണ്ടി അകത്തേക്ക് വിളിച്ചു. ഈ രേഖകൾ നൽകാനായി പോയതാണ് ഞാൻ. എന്നാൽ സെക്യൂരിറ്റി എന്നെ പിടിച്ച് തള്ളി. ഉടൻ ഞാൻ വിഡിയോ എടുത്തു. തുടർന്ന് എന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ച് വാങ്ങി മുഖത്ത് മർദിച്ചു. വലത് വശത്ത് ഇപ്പോൾ ഭയങ്കര വേദനയാണ്. സുരക്ഷാ ജീവനക്കാരനെ ഇനി കണ്ടാലും തിരിച്ചറിയും. ചോദിക്കാൻ പോയ മകനും മർദനമേറ്റു’.
Read Also : കോട്ടയം മെഡിക്കൽ കോളജിലെ ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം;സുരക്ഷാ വീഴ്ച നാലംഗ സമിതി അന്വേഷിക്കും
സക്കീനയെ പിടിച്ച് തള്ളിയപ്പോൾ ദേഹത്ത് തൊടേണ്ട കാര്യമില്ലെന്നും , മാന്യമായി സംസാരിച്ചാൽ മതിയെന്നും സക്കീന പറഞ്ഞതായി മകൻ ട്വന്റിഫോറിനോട് പറഞ്ഞു. എന്നാൽ ദേഹത്ത് തൊട്ടാൽ എന്ത് ചെയ്യുമെന്ന് ചോദിച്ച് സക്കീനയുടെ മുഖത്ത് കൈമടക്കി അടിക്കുകയായിരുന്നുവെന്ന് മകൻ വ്യക്തമാക്കി.
Story Highlights : kozhikode medical college security attacked woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here