Advertisement

ഇന്ത്യയെ പിന്തള്ളി; ഓസ്ട്രേലിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്

January 20, 2022
Google News 2 minutes Read
australia test ranking india

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയ ഒന്നാമത്. ഇന്ത്യയെയും ന്യൂസീലൻഡിനെയും മറികടന്നാണ് ഓസീസ് ഒന്നാം സ്ഥാനത്തെത്തിയത്. ആഷസ് പരമ്പരയിൽ 4-0ൻ്റെ വിജയം നേടിയത് ഓസ്ട്രേലിയയുടെ റേറ്റിംഗിൽ വലിയ പങ്കുവഹിച്ചു. അതേസമയം. ദക്ഷിണാഫ്രിക്കക്കെതിരെ 2-1ന് ടെസ്റ്റ് പരമ്പര അടിയറ വച്ചത് ഇന്ത്യക്ക് തിരിച്ചടി ആവുകയും ചെയ്തു. (australia test ranking india)

119 റേറ്റിംഗോടെയാണ് ഓസ്ട്രേലിയ ഒന്നാമത് എത്തിയത്. രണ്ടാമതുള്ള ന്യൂസീലൻഡിന് 117 റേറ്റിംഗും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 116 റേറ്റിംഗും ഉണ്ട്.

Read Also : ആദ്യ മത്സരത്തില്‍ ഇന്ത്യൻ മധ്യനിര തകർന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 31 റൺസ് തോൽവി

ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ മറികടന്ന് ഓസ്ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ ഒന്നാമതെത്തി. ലബുഷെയ്ന് 935 റേറ്റിംഗും ജോ റൂട്ടിന് 872 റേറ്റിംഗും ഉണ്ട്. 862 റേറ്റിംഗുമായി ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ മൂന്നാം സ്ഥാനത്താണ്. രോഹിത് ശർമ്മ, വിരാട് കോലി എന്നിവർ ഇന്ത്യൻ ടീമിൽ നിന്ന് യഥാക്രമം ആറാമതും ഏഴാമതും ഉണ്ട്. ബൗളർമാരിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ഒന്നാമത്. ഇന്ത്യയുടെ ആർ അശ്വിൻ, ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. 898 ആണ് കമ്മിൻസിൻ്റെ റേറ്റിംഗ്. അശ്വിന് 839 റേറ്റിംഗും റബഡയ്ക്ക് 828 റേറ്റിംഗുമുണ്ട്.

ടെസ്റ്റ് പരമ്പര അടിയറ വച്ചതിനു പിന്നാലെ ആദ്യ ഏകദിന മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 31 റൺസിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265.

സെഞ്ചുറികളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻ ഡെർ ഡസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളർമാരുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്. ആൻഡിൽ ഫെലുക്കുവായോയും ലുങ്കി എങ്കിഡിയും തബ്രൈസ് ഷംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story Highlights : australia test ranking 1 surpassed india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here