സബ് ചെയ്തത് ഇഷ്ടമായില്ല; ജാക്കറ്റ് വലിച്ചെറിഞ്ഞ് ക്രിസ്റ്റ്യാനോയുടെ കലിപ്പ്: വിഡിയോ

ബ്രെൻ്റ്ഫോർഡിനെതിരായ മത്സരത്തിനിടെ സബ് ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സബ് ചെയ്തതിൽ പരിശീലക സംഘത്തോട് ദേഷ്യപ്പെട്ട ക്രിസ്റ്റ്യാനോ തൻ്റെ ജാകറ്റും വലിച്ചെറിഞ്ഞു. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കളിയുടെ 71ആം മിനിട്ടിലാണ് റാഗ്നിക്ക് ക്രിസ്റ്റ്യാനോയെ പിൻവലിച്ചത്. തുടർന്ന് ദേഷ്യത്തോടെ പുറത്തേക്ക് വന്ന താരം പരിശീലക സംഘത്തോട് ദേഷ്യപ്പെട്ടു. പരിശീലകരിൽ ഒരാൾ നൽകിയ ജാക്കറ്റ് അണിയാൻ ബുദ്ധിമുട്ടുന്ന ക്രിസ്റ്റ്യാനോ അത് വലിച്ചെറിയുന്നതും വിഡിയോയിൽ കാണാം.
മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ വിജയിച്ചിരുന്നു. എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 55ആം മിനിട്ടിൽ അന്തോണി എലങ്കയിലൂടെ സ്കോറിംഗ് ആരംഭിച്ച യുണൈറ്റഡിനായി മേസൻ ഗ്രീൻവുഡ് (62), മാർക്കസ് റാഷ്‌ഫോർഡ് (77) എന്നിവരും സ്കോർഷീറ്റിൽ ഇടംപിടിച്ചു. ഇവാൻ ടോണിയാണ് ബ്രെൻ്റ്ഫോർഡിൻ്റെ ആശ്വാസ ഗോൾ നേടിയത്.
Story Highlights : cristiano ronaldo manchester united viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here