Advertisement

എൻപിപിയുടെ അവകാശവാദം ലജ്ജാകരം, ഭാവിയില്ലാത്ത പാർട്ടികൾക്ക് വോട്ട് നൽകരുത്; ബിജെപി

January 20, 2022
Google News 1 minute Read

മണിപ്പൂരിലെ സഖ്യ സർക്കാരിലെ ‘കിംഗ് മേക്കർ’ തങ്ങളാണെന്ന നാഷണൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) അവകാശവാദം ലജ്ജാകരമാണെന്ന് ബിജെപി മണിപ്പൂർ പ്രദേശ് മുഖ്യ വക്താവ് സിഎച്ച് ബിജോയ്. 12-ാം മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തൂക്കുസഭയും അസ്ഥിരമായ ഒരു സർക്കാരുമാണ് എൻപിപി ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണെന്ന് ബിജോയ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൂക്കുസഭ നടത്തുന്നത് ജനങ്ങളുടെ താൽപ്പര്യമല്ലെന്നും എന്തുകൊണ്ടാണ് എൻപിപി അനിശ്ചിതത്വമുള്ള സർക്കാർ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

12-ാം മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തങ്ങൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന എൻപിപിയുടെ അവകാശവാദത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച സി ബിജോയ്, 40 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി 20 സീറ്റുകൾ നേടാമെന്ന എൻപിപിയുടെ സ്വപ്നം അപ്രാപ്യമാണെന്ന് പറഞ്ഞു. 60 നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താൻ കഴിയാതെ വന്നപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവരാമെന്ന എൻപിപിയുടെ സ്വപ്നം തെങ്ങിൽ പിടിക്കുന്ന കുരങ്ങൻ എന്ന പഴഞ്ചൊല്ലിന് സമാനമാണ്.

60 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികളെ നിർത്തുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 40-ലധികം സീറ്റുകൾ നേടി സ്ഥിരതയുള്ള ഭരണം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ താൽപര്യങ്ങൾക്ക് പോലും സർക്കാരിനെ താഴെയിറക്കാൻ വലിയ സമ്മർദം ഉണ്ടായെങ്കിലും അത്തരം സമ്മർദങ്ങൾക്ക് സർക്കാർ വഴങ്ങാതെ അതിജീവിക്കാൻ സാധിച്ചു. ഭാവിയില്ലാത്ത ചെറിയ രാഷ്ട്രീയ പാർട്ടികൾക്ക് വോട്ട് നൽകി വോട്ട് പാഴാക്കരുതെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഒഴികെ ഒരു രാഷ്ട്രീയ പാർട്ടിക്കും സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് ഇപ്പോൾ വ്യക്തമാണ്. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള പ്രതീക്ഷ കോൺഗ്രസ് പാർട്ടിയും ഉപേക്ഷിച്ചു – ബിജോയ് കൂട്ടിച്ചേർത്തു.

Story Highlights : do-not-vote-for-parties-without-a-future-bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here