Advertisement

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പ്; ഇക്കൊല്ലം മത്സരരംഗത്ത് ശക്തിയാർജിച്ച് തൃണമൂൽ കോൺഗ്രസും ആം ആദ്‌മിയും; ട്വന്റിഫോർ വാർത്താസംഘം ഗോവയിൽ

January 20, 2022
Google News 1 minute Read

അഞ്ച് സംസ്ഥാനങ്ങൾ തെരെഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടൊപ്പം പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഗോവയിൽ നിയമസഭാ തെരെഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ആദ്യ വാർത്താ സംഘമാണ് ട്വന്റിഫോറിന്റെത്.

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ച് ഗോവ മലയാളി അസോസിയേഷൻ ഭാരവാഹി അജിത് പള്ളം ട്വന്റിഫോറിനോട് സംസാരിച്ചു. ഗോവ ഇലക്ഷനിൽ മലയാളികൾക്കും ഏറെ പങ്കുണ്ട്. ഗോവയിൽ 12, 13 അസോസിയേഷൻ അടങ്ങുന്ന ഒരു ഫെഡറേഷൻ ഉണ്ട്. ഫെഡറേഷൻറെ കണക്ക് പ്രകാരം 30,000 ത്തോളം മലയാളികൾ ഗോവയിലുണ്ട്.

തീർച്ചയായും മലയാളികളുടെ വോട്ടുകളും ഗോവ തെരെഞ്ഞെടുപ്പിൽ നിർണായകമാണ്. ഫെഡറേഷൻ ഓഫ് ഓൾ ഗോവ മലയാളി അസോസിയേഷൻ സംഘടനയ്ക്കായി പ്രത്യക രാഷ്രീയ പാർട്ടികളില്ല, ഓരോരുത്തരുടെയും അവരവരുടെ വ്യക്തി താത്പര്യത്തിനുസരിച്ചാണ് വോട്ട് ചെയ്യന്നത്.

Read Also : ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒറ്റയ്ക്കിറങ്ങി കോൺഗ്രസ്; എൻസിപി, ശിവേസന സഖ്യ നിർദേശത്തെ തള്ളിയതിന് കാരണം ഇതാണ്

നോർത്തും സൗത്തും ആയിട്ട് മൊത്തം 40 സീറ്റുകളാണ് ഗോവയിൽ ഉള്ളത് അതിൽ 17 സീറ്റ് കോൺഗ്രസിനും 13 സീറ്റ് ബിജെപിക്കും മറ്റ് സ്വതന്ത്രർ ഉൾപ്പെടെയുള്ളവരാണ്. പ്രാദേശിക പാർട്ടികളായ തൃണമൂൽ കോൺഗ്രസ്, ആം ആദമി പാർട്ടികളുടെ പ്രചാരണ പരിപാടികൾ ഒരു മാസം മുൻപ് തുടങ്ങി കഴിഞ്ഞിരുന്നു. ബിജെപി കോൺഗ്രസ് പാർട്ടികൾക്ക് ഉപരി തൃണമൂൽ കോൺഗ്രസ് ആം ആദമി പാർട്ടികളുടെ സ്വാധീനം വളരെ ശക്തമാണെന്നും ഗോവ മലയാളി അസോസിയേഷൻ ഭാരവാഹി അജിത് പള്ളം പറഞ്ഞു.

മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്നുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഈ തെരഞ്ഞെടുപ്പില്‍ അമ്പരപ്പിക്കുന്ന ഘടകങ്ങളാകും, കോണ്‍ഗ്രസും ശക്തമായ പ്രചാരണ പരിപാടികളുമായി മത്സരരംഗത്തുണ്ട്.

Read Also : ബി.ജെ.പിക്കാരുമായി സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ്; വിവാദ ശബ്ദരേഖയില്‍ വിശദീകരണവുമായി പിഎംഎ സലാം

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്‌മി (എഎപി). അഭിഭാഷകനായ അമിത് പലേക്കറാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. എഎപി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആണ് പ്രഖ്യാപനം നടത്തിയത്. ഈ വർഷം ഒക്‌ടോബറിൽ എഎപിയിൽ ചേർന്ന പലേക്കർ സെന്റ് ക്രൂസ് മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുന്നത്.

അതേസമയം, ഗോവയില്‍ 40 അംഗ നിയമസഭയാണുള്ളത്. 21 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്ക് ഭരണം ലഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമാണ് .

സംസ്ഥാനത്ത് ബി ജെ പിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ സാധിക്കുന്ന സീറ്റുകള്‍ കിട്ടുമെന്ന് സര്‍വെയില്‍ പറയുന്നു. 20 – 22 സീറ്റുകള്‍ ബി ജെ പിക്ക് ലഭിക്കുമെന്നാണ് സര്‍വെ ഫലം. 2017ല്‍ ബി ജെ പിക്ക് 13 സീറ്റാണ് ലഭിച്ചത്. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാമന്തിനെ തന്നെയാണ് സര്‍വെയില്‍ പങ്കെടുത്തതില്‍ കൂടുതല്‍ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് താല്‍പ്പര്യപ്പെടുന്നത്. 31 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. അതേ സമയം, കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്തിനെ മുഖ്യമന്ത്രി പദവിയിലേക്ക് പിന്തുണച്ചവര്‍ 23 ശതമാനമാണ്.

Story Highlights : goa-assembly-elections-2022-24special-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here