Advertisement

ഐസിസി ടെസ്റ്റ് ടീമിൽ മൂന്ന് താരങ്ങൾ; പരിമിത ഓവർ ടീമുകളിൽ ഇന്ത്യൻ താരങ്ങളില്ല

January 20, 2022
Google News 5 minutes Read
icc team year india

2021 ഐസിസി ടീമുകൾ ഇന്ത്യൻ താരങ്ങൾക്ക് പ്രാതിനിധ്യം കുറവ്. ടെസ്റ്റ് ടീമിൽ മൂന്ന് താരങ്ങൾ ഇടം നേടിയപ്പോൾ ഏകദിന, ടി-20 ടീമുകളിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. അതേസമയം, വനിതാ ടീമുകളിൽ ഇന്ത്യൻ പ്രാതിനിധ്യം ഉണ്ട്. ടി-20, ഏകദിന ടീമുകളിൽ ആകെ 3 ഇന്ത്യൻ വനിതാ താരങ്ങളാണ് ഇടം നേടിയത്. (icc team year india)

ടെസ്റ്റ് ടീമിൽ ഓപ്പണർ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, സ്പിന്നർ ആർ അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് ടീം നായകൻ. ശ്രീലങ്കയുടെ ദിമുത് കരുണത്നെ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മാർനസ് ലബുഷെയ്ൻ (ഓസ്ട്രേലിയ), ജോ റൂട്ട് (ഇംഗ്ലണ്ട്), വില്ല്യംസൺ, ഫവാദ് ആലം (പാകിസ്താൻ) എന്നീ താരങ്ങളാണ് യഥാക്രമം മൂന്ന് മുതൽ 6 വരെ സ്ഥാനങ്ങളിൽ. കെയിൽ ജമീസൺ (ന്യൂസീലൻഡ്), ഹസൻ അലി (പാകിസ്താൻ), ഷഹീൻ അഫ്രീദി (പാകിസ്താൻ) എന്നിവരാണ് ടീമിലെ പേസർമാർ.

Read Also : ഇന്ത്യയെ പിന്തള്ളി; ഓസ്ട്രേലിയ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത്

ഏകദിന ടീമിനെ പാക് ക്യാപ്റ്റൻ ബാബർ അസം നയിക്കും. പോൾ സ്റ്റെർലിങ് (അയർലൻഡ്), ജന്നെമൻ മലൻ (ദക്ഷിണാഫ്രിക്ക), അസം, ഫഖർ സമാൻ (പാകിസ്താൻ), റസ്സി വാൻ ഡെർ ഡസ്സൻ (ദക്ഷിണാഫ്രിക്ക), ഷാക്കിബ് അൽ ഹസൻ, മുഷ്ഫിക്കർ റഹീം (ബംഗ്ലാദേശ്), വനിന്ദു ഹസരങ്ക (ശ്രീലങ്ക), മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), സിമി സിംഗ് (അയർലൻഡ്), ദുഷ്മന്ത ചമീര (ശ്രീലങ്ക). ഇതാണ് ഏകദിന ടീം. വനിതാ ടീമിനെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ് നയിക്കും. മിതാലി രാജ്, ഝുലൻ ഗോസ്വാമി എന്നീ ഇന്ത്യൻ താരങ്ങളാണ് ടീമിലുള്ളത്.

ടി-20 ടീമിനെയും ബാബർ അസം നയിക്കും. ജോസ് ബട്‌ലർ (ഇംഗ്ലണ്ട്), മുഹമ്മദ് റിസ്‌വാൻ, അസം (പാകിസ്താൻ), എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), മിച്ചൽ മാർഷ് (ഓസ്ട്രേലിയ), ഡേവിഡ് മില്ലർ, തബ്രൈസ് ഷംസി (ദക്ഷിണാഫ്രിക്ക), ജോഷ് ഹേസൽവുഡ് (ഓസ്ട്രേലിയ), വനിന്ദു ഹസരങ്ക (ശ്രീലങ്ക), മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), ഷഹീൻ അഫ്രീദി (പാകിസ്താൻ). ഇതാണ് പുരുഷ ടി-20 ടീം. ഇംഗ്ലണ്ട് താരം നതാലി സിവർ നയിക്കുന്ന വനിതാ ടീമിൽ ഇന്ത്യൻ താരം സ്മൃതി മന്ദന ഇടംപിടിച്ചു.

Story Highlights : icc team of the year india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here