മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആറ് മരണം

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. തീപിടുത്തത്തിൽ ആറ് പേർ മരിച്ചു. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 16 പേർ പരിക്കുകളോടെ ചികിത്സയിലാണ്.
രാവിലെ 7 മണിയോടെയാണ് സംഭവം ഉണ്ടായത്. കെട്ടിടത്തിന്‍റെ 18ാം നിലയിലാണ് തീ പടർന്നത്. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചിട്ടാണ് തീയണച്ചത്. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂർഭാ ആശുപത്രിയിലും, നായർ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്.
Read Also : ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തം
മൂന്ന് പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നു. മേയർ അടക്കമുള്ളവർ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി. ഷോർട് സക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്നും പ്രഥാമികമായ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Story Highlights : 6 killed, many injured in residential building fire-mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here