ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തം

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടുത്തം. ആറ് അഗ്നിശമനസേന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് ആകെ പുക വ്യാപിച്ചു. ആളപായമില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. തീ പിടിത്തമുണ്ടായി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നെങ്കിലും ഫയര്‍ എഞ്ചിനുകള്‍ക്ക് തീ പിടിച്ച ഭാഗത്തേക്ക് എത്താന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത് തീ അണക്കാനുള്ള ശ്രമങ്ങള്‍ ദുസ്സഹമാക്കി. രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ വെള്ളം പമ്പ് ചെയ്യുന്നതില്‍ തടസങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് ബ്രഹ്മപുരത്തിന് സമീപത്തുള്ള കടമ്പ്രയാറില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.
Read Also : കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണു; 15 പേര്‍ക്ക് പരുക്ക്
പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും 90 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്തുമാറ്റി എവിടേയും തീ അവശേഷിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിച്ചുവരുന്നത്. മുപ്പതിലധികം വരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Story Highlights : Fire breaks at brahmapuram waste plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here