Advertisement

മുൻ ഇന്ത്യൻ ഫുട്ബോൾ താരം സുഭാഷ് ഭൗമിക് അന്തരിച്ചു

January 22, 2022
Google News 1 minute Read

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ സുഭാഷ് ഭൗമിക് അന്തരിച്ചു. 72 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊൽക്കത്തയുലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

1969ൽ ഈസ്റ്റ് ബംഗാളിലൂടെയാണ് ആക്രമണ താരമായിരുന്ന സുഭാഷ് ഭൗമിക് പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. 1970ൽ ദേശീയ ടീമിൽ അരങ്ങേറി. അക്കൊല്ലം തന്നെ മോഹൻബഗാനിലേക്ക് ചേക്കേറിയ താരം 73ൽ ഈസ്റ്റ് ബംഗാളിലേക്ക് തിരിച്ചുപോയി. മൂന്ന് വർഷത്തിനു ശേഷം വീണ്ടും മോഹൻബഗാനിലെത്തിയ അദ്ദേഹം 78ൽ തിരികെ ഈസ്റ്റ് ബംഗാളിലെത്തി 79ൽ ക്ലബ് കരിയർ അവസാനിപ്പിച്ചു. ഈസ്റ്റ് ബംഗാളിനായി 165 ഗോളും മോഹന്‍ ബഗാന് വേണ്ടി 85 ഗോളുകളും നേടിയിട്ടുണ്ട്. ഇന്ത്യന്‍ കുപ്പായത്തില്‍ 69 കളിയില്‍ നിന്ന് 50 ഗോളും അടിച്ചു.

ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മൊഹമ്മദൻ, സാൽഗോക്കർ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

Story Highlights : Football player Subhash Bhowmick demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here