ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു

നടൻ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ടോടെയാണ് കൊവിഡ് ബാധിതനായ വിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ( jayaram tested covid positive )
കുറിപ്പ് ഇങ്ങനെ : ‘ഹായ്, കൊവിഡ് പോസിറ്റീവായി. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും തന്നെയുണ്ടെന്നതിന്റെ തെളിവാണ് ഇത്. ഞാനുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് ഐസൊലേഷനിൽ പ്രവേശിക്കാനും രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കാനും അഭ്യർത്ഥിക്കുന്നു. ഞാൻ ചികിത്സ ആരംഭിച്ചുകഴിഞ്ഞു. എല്ലാവരേയും എത്രയും വേഗം നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു…’
നേരത്തെ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയറാമിനും കൊവിഡ് ആണെന്ന വാർത്ത പുറത്തുവരുന്നത്.
ബുധനാഴ്ചയാണ് സുരേഷ് ഗോപി എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചെറിയ പനിക്ക് പുറമെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു.
സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡാണെന്ന് കണ്ടെത്തിയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിബിഐ അഞ്ചിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Story Highlights : jayaram tested covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here