Advertisement

റിലയന്‍സ് ആദായത്തില്‍ 42 ശതമാനം വര്‍ധനവ്; ലാഭം 1,91,271 കോടിയിലേക്ക്

January 22, 2022
Google News 1 minute Read

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂന്നാം ത്രൈമാസത്തെ ആദായത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധന. 185,49 കോടിയാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ അവസാനിച്ച ത്രൈമാസത്തെ ആദായം. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ ആദായം 131,01 കോടി രൂപയായിരുന്നു. സെപ്തംബര്‍ 2021ല്‍ അവസാനിച്ച ത്രൈമാസത്തില്‍ 13,680 കോടിയുടെ ആദായം ആണ് കമ്പനി ഉണ്ടാക്കിയത്. ഇതോടെ റിലയന്‍സിന്റെ കണ്‍സോളിഡേറ്റഡ് ഓപ്പറേറ്റിംഗ് റവന്യു 1,91,271 കോടിയായി ഉയര്‍ന്നു.

റിലയന്‍സ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ത്രൈമാസമാണ് അവസാനിച്ചതെന്ന് മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ഉള്‍പ്പെട്ട കെമിക്കല്‍, ടെലികോം, റീടെയില്‍ കമ്പനികള്‍ വലിയ നേട്ടം കൊയ്തു.

Read Also : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

റിലയന്‍സ് ജിയോയെ സംബന്ധിച്ച് വളരെ ശുഭകരമായ മാസങ്ങളാണ് കടന്നുപോയത്. ഡാറ്റ ട്രാഫിക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 47.8 ശതമാനം വളര്‍ച്ചയാണ് ഈ ത്രൈമാസത്തില്‍ ജിയോ കൈവരിച്ചത്. 23.4 ബില്യണ് ജിബി ഡാറ്റ ട്രാഫിക്കാണ് ഈ ത്രൈമാസത്തിലുണ്ടായത്. ജിയോ ഉപഭോക്താക്കളുടെ എണ്ണത്തിലും ഈ കാലയളവില്‍ വന്‍ കുതിപ്പുണ്ടായി.

റിലയന്‍സ് റീടെയില്‍ ആദായത്തില്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലുമുണ്ടായത് 52.5 ശതമാനം വര്‍ധനയാണ്. ഫെസ്റ്റീവ് സെയിലുകള്‍ ഏകദേശം ഇരട്ടി വരുമാനം നേടിക്കൊടുത്തതായാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights : Reliance profit increases in q3

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here