ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും; രാവിലെ ഒമ്പതിന് ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടീസ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഇന്ന് മുതൽ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അനുമതി. എന്നാൽ ദിലീപിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെ ഹൈക്കോടതി തടഞ്ഞു. ചോദ്യം ചെയ്യൽ പൂർണമായി ചിത്രീകരിക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യകത്മാക്കി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 9 മുതലാണ് ചോദ്യം ചെയ്യൽ നടക്കുക.
ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.കേസിലെ വി ഐ പി ശരത് ജി നായരെയും ചോദ്യം ചെയ്യും.
Read Also : ‘കൈ വെട്ടണമെന്ന് പറയുന്നത് എങ്ങനെ ശാപവാക്കാകും ‘? ദിലീപിന്റേത് ഭീഷണി തന്നെയെന്ന് ആവർത്തിച്ച് ബാലചന്ദ്രകുമാർ
എന്നാൽ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് ഹാജരാക്കിയത് പണമിടപാട് രേഖകളാണ്. ദിലീപിന്റെ വീട്ടിലെ റെയ്‌ഡിൽ ഡിജിറ്റൽ വൗച്ചർ കണ്ടെത്തി. ഉദ്യോഗസ്ഥരെ വകവരുത്തും എന്ന് പറഞ്ഞതിന്റെ തെളിവുകളും ഹാജരാക്കി.
അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം.
എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.
Story Highlights : actor-dileep-will-questioning-by-crime-branch-today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here