Advertisement

ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് കൊവിഡ്

January 23, 2022
1 minute Read
chalissery police covid
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ 7 ഉദ്യോഗസ്ഥർക്കുമാണ് കൊവിഡ് പോസിറ്റീവ് ആയത്. കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ ഹോം ഐസൊലേഷനിൽ പ്രവേശിച്ചു. ( chalissery police covid )

സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ് വ്യാപനത്തിൽ പൊലീസ് മേധാവിക്ക് പൊലീസ് അസോസിയേഷൻ ഇന്നലെ കത്തയച്ചിരുന്നു. കൊവിഡ് വ്യാപനം ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അടിയന്ത്ര ഘട്ടങ്ങളിൽ ഒഴികെ വാഹന പരിശോധന ഒഴിവാക്കണണെന്നും പൊതുജനങ്ങൾ പരാതികൾ പരമാവധി ഓൺലൈൻ വഴി സമർപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ‍് ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ ഇടപെടൽ. ​ഗർഭിണികളും, രണ്ട് വയസിൽ താഴെയുള്ള കുട്ടികളുള്ള വനിതാ പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നും പൊലീസ് അസോസിയേഷൻ അയച്ച കത്തിൽ പറയുന്നു. ​ഗുരുതര രോ​ഗമുള്ളവരെ ഡ്യൂട്ടിക്ക് നിയോ​ഗിക്കരുതെന്നും അടിയന്തര സ്വഭാവമില്ലാത്ത സ്ക്വാഡിലുള്ളവരെ സ്റ്റേഷൻ ഡ്യൂട്ടിക്ക് നിയോ​ഗിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നാൽപത്തിനായിരത്തിന് മുകളിലാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം. കൊവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം അർധരാത്രി പ്രാബല്ല്യത്തിൽ വന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പൊലീസ് പരിശോധന പുലർച്ചെ തുടങ്ങി.

പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ചു യാത്ര ചെയ്യാം. തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങളിലുള്ളവർ, റെയിൽവേ സ്റ്റേഷനിലേക്കോ വിമാനത്താവളത്തിലേക്കോ പോകുന്നവർ, രോഗികൾ, ചരക്കുവാഹനങ്ങൾ തുടങ്ങിയവക്ക് യാത്ര ചെയ്യാം.ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. അടിയന്തിര യാത്രക്കിറങ്ങുന്നവർ ബന്ധപ്പെട്ട രേഖകൾ കരുതണം.ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈൻ ആയി നടത്താം.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 വരെ തുറക്കാം. ഹോട്ടലുകൾ വൈകിട്ട് 7 വരെ തുറക്കാൻ അനുമതിയുണ്ടെങ്കിലും പാർസലുകലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ . ബാറും ബെവ് കോ ഔട്ട് ലെറ്റുകളും അടച്ചിടും. കള്ള് ഷാപ്പുകൾ തുറക്കാം. നിരത്തുകളിൽ പോലീസ് പരിശോധന കർശനമായി തുടരുകയാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

Story Highlights : chalissery police covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement