ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡ്, വോള്‍വ്‌സ്, ആസ്റ്റണ്‍ വില്ല ടീമുകള്‍ക്ക് വിജയം. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി അപ്രതീക്ഷിത സമനിലയില്‍ കുരുങ്ങി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓൾഡ് ട്രാഫോഡിലായിരുന്നു യുണൈറ്റഡ് – വെസ്റ്റ് ഹാം പോരാട്ടം. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ആര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല.
Read Also : നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രിംകോടതിയിൽ
രണ്ടാം പകുതിയിലും ഗോൾ കണ്ടെത്താനുള്ള നിരവധി മുന്നേറ്റങ്ങളുണ്ടായി. എന്നാൽ കളിയുടെ 93ാം മിനിറ്റിൽ മാർകസ് റഷ്‌ഫോർഡിന്റെ ത്രില്ലർ ഗോളിലാണ് മാഞ്ചസ്റ്ററിന്റെ തകർപ്പൻ ജയം. ഇതോടെ നിർണ്ണായകമായ മൂന്നു പോയിന്റ് കരസ്ഥമാക്കിയ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ തിരിച്ചെത്തി. കളിയിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കണക്കുകളില്‍ മാഞ്ചസ്റ്ററായിരുന്നു ഒരു പടി മുന്നില്‍.
മറ്റൊരു മത്സരത്തിൽ നോർവിച്ച് സിറ്റി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വാട്ട്ഫോർഡിനെ പരാജയപ്പെടുത്തി. ജോഷ് സർജിന്റിന്റെ ഇരട്ടഗോൾ നേട്ടമാണ് നോർവിച്ചിനെ വിജയത്തിലേക്ക് എത്തിച്ചത്. എമി ബുവൻഡിയ നേടിയ ഒറ്റ ഗോളിന് ആസ്റ്റൻവില്ല എവർട്ടണെ തോൽപ്പിച്ചു. ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസിൽ വിജയിച്ചു.
Story Highlights : english-premier-league-match-results-manchester-united-manchester-city-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here