Advertisement

സിപിഐഎം പാർട്ടി സമ്മേളനങ്ങളാണ് കൊവിഡ് വ്യാപനത്തിന്റെ മുഖ്യകാരണം; കൊവിഡ് പ്രതിരോധ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രമേശ് ചെന്നിത്തല

January 23, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് രമേശ് ചെന്നിത്തല. സിപിഐഎം പാർട്ടി സമ്മേളനങ്ങളാണ് കൊവിഡ് വ്യാപനത്തിന്റെ മുഖ്യകാരണം. സ്കൂളുകളും കോളജുകളും സമയ ബന്ധിതമായി അടയ്ക്കാത്തത് വലിയ വീഴ്‌ച പറ്റി. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സർക്കാർ പ്രവർത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. സർക്കാർ ഒരു മുന്നൊരുക്കവും നടത്തിയില്ല. സർക്കാരിന് 7 വീഴ്ചകൾ പറ്റി. കൊവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  1. പാർട്ടി സമ്മേളനം കൊവിഡ് വ്യാപനത്തിന് കാരണമായി
  2. കോളേജുകൾ, സ്കൂളുകൾ സമയത്ത് അടച്ചില്ല, കുടുംബശ്രീ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചില്ല
  3. മൂന്നാം തരംഗം മുൻകൂട്ടി കണ്ട് മുന്നൊരുക്കം നടത്തിയില്ല
  4. ആശുപത്രികളിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ല
  5. രോഗികൾക്ക് ഗൃഹ പരിചരണം നിർദ്ദേശിക്കുന്ന സർക്കാർ, വീടുകളിൽ വൈദ്യ സഹായം എത്തിക്കാൻ സംവിധാനമൊരുക്കിയില്ല
  6. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ മുൻകൂട്ടി തയ്യാറാക്കിയില്ല
  7. രോഗവ്യാപനം കാരണം തൊഴിൽനഷ്ടമായവർക്ക് സഹായം എത്തിക്കുന്നില്ല

കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തില്ല. എല്ലാത്തിനും അമേരിക്കയിലേക്ക് നോക്കി ഇരിക്കേണ്ട അവസ്ഥ ശരിയല്ല. കിറ്റ് കൊടുക്കേണ്ട സമയമാണ്. ജനങ്ങൾക്ക് കിറ്റ് നൽകണം. എല്ലാവർക്കും കിറ്റ് നൽകണം. നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗൺ പരിഹാരമല്ല. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയില്ല.

Read Also : ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു, പണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ശത്രുതയായി: ബാലചന്ദ്ര കുമാറിനെതിരെ ദിലീപ് / 24 Exclusive

അവർക്ക് പരിചയക്കുറവുണ്ട്. മമ്മൂട്ടിക്ക് വന്നത് കൊണ്ട് മറ്റുള്ളവർക്ക് കൊവിഡ് വരാതിരിക്കില്ലല്ലോ. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കും കൊവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൊവിഡ് കാട്ടുതീ പോലെ പടരുന്നുപാർട്ടി പരിപാടികൾ കൊഴിപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാൻ കാണിക്കുന്നില്ല. ഇത് ജനവഞ്ചനയാണ്. സർക്കാരിൻ്റെ താല്പര്യം പാർട്ടി താല്പര്യം മാത്രമാണ്. ഇപ്പോൾ സമ്മേളനങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. ഉദ്യോഗസ്ഥർ എത്ര മാത്രം സമ്മർദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസർകോട് കളക്ടറുടെ നടപടി.

നിയന്ത്രണങ്ങൾ പാലിച്ച് മാത്യക കാണിക്കേണ്ട പാർട്ടിയാണ് ലംഘിക്കുന്നത്. ടിപി ആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടി പി ആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights : government-is-betraying-the-people-in-covid-situation-says-ramesh-chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement