കേരള സർവകലാശാല; വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി.
കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കൊവിഡ് നിരക്ക് ദിനംപ്രതി കൂടുകയാണന്നും വ്യാപന സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
Read Also : അതിതീവ്ര വ്യാപനം; കേരളത്തിൽ 26514 പേര്‍ക്ക് കൂടി കൊവിഡ്, എറണാകുളത്ത് രൂക്ഷം; ടിപിആർ 47 കടന്നു
കൂടാതെ കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കടുത്തനിയന്ത്രണങ്ങള്‍ വരും. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയിലെ തീയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടണം. കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസ് മാത്രമേ അനുവദിക്കു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി അവലോകന യോഗം തുടരുന്നു.
ഓൺലൈനായി നടക്കുന്ന യോഗം തുടരുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നാണ് പങ്കെടുക്കുന്നത്. നിലവിലുള്ള മറ്റു നിയന്ത്രണങ്ങള്‍ തുടരും. ബി കാറ്റഗറിയില്‍ ആകെ എട്ടു ജില്ലകള്‍. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട്, ഇടുക്കി,പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ ജില്ലകളാണ് ബി കാറ്റഗറിയില്‍. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളാണ് എ കാറ്റഗറിയിൽ ഉൾപ്പെട്ടവ. കാസർഗോഡ്,കോഴിക്കോട് ജില്ലകൾ ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.
Story Highlights : kerala-university-ellections-postponed-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here