മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗമുള്ളതായി കണ്ടത്തിയത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രി പങ്കെടുക്കാനിരുന്ന പൊതു പരിപാടികള്‍ റദ്ദാക്കിയതായും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
കൊവിഡ് ബാധിതനായ വിവരം മന്ത്രി തന്നെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. പൊതുപരിപാടികള്‍ മാറ്റിവെച്ചതായും ഈ അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
Read Also : ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; പരാതി വ്യാജമാണെന്ന് വെട്ടിയാർ
എ കെ ശശീന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കോവിഡ് പോസിറ്റീവ്
ഇന്ന് (23.01.2022) വൈകുന്നേരം നടത്തിയ പരിശോധനയില്‍ എനിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. വരും ദിവസങ്ങളിലുള്ള പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണം.
Story Highlights : minister A K Saseendran test covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here