Advertisement

ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം; അമ്മ പിടിയിൽ

January 24, 2022
Google News 1 minute Read

ഒരു മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. 2 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയത്. കുഞ്ഞിനെ വാങ്ങാനെന്ന വ്യജേന വേഷം കെട്ടിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.

ഉത്തം നഗർ സ്വദേശി മധു സിംഗ് ആണ് തൻ്റെ കുഞ്ഞിനെ വിൽക്കാൻ ശ്രമം നടത്തിയത്. ഒപ്പമുണ്ടായിരുന്നവർ ബ്രോക്കർമാരായിരുന്നു. ശനിയാഴ്ച ലഭിച്ച ഒരു രഹസ്യ വിവരത്തെ തുടർന്ന് നോർത്ത് ഡൽഹി പൊലീസ് എസ്ഐ ലളിത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. കോൺസ്റ്റബിൾമാരായ രാകേഷും അഞ്ജുവുമാണ് കുഞ്ഞിനെ വാങ്ങാനുള്ള ദമ്പതിമാരായി വേഷം കെട്ടിയത്. ഇതേ തുടർന്ന് സംഘം കുഞ്ഞിനെയുമായി എത്തുകയായിരുന്നു.

Story Highlights : Woman Sell baby Arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here