Advertisement

73ാം റിപ്പബ്ലിക് ദിനാഘോഷം; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

January 25, 2022
2 minutes Read
republic day india
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും മൂന്ന് കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത് 8.2 കിലോമീറ്ററായിരുന്നു. പരേഡില്‍ പങ്കെടുക്കുന്ന ടീമുകളിലെ അംഗങ്ങളുടെ എണ്ണവും കാണികളുടെ എണ്ണവും കൊവിഡ് കണക്കിലെടുത്ത് കുറച്ചു. മുഖ്യാതിഥിയും ഉണ്ടാകില്ല. 21 സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണ പരേഡിലുണ്ടാകുക. വിജയ്ചൗക്കില്‍ നിന്ന് തുടങ്ങുന്ന പരേഡ് ഇന്ത്യ ഗേറ്റിനടുത്തുള്ള നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും. (republic day india)

ആഘോഷങ്ങള്‍ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ മൂന്ന് സേനകളും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താനയുടെ നേതൃത്വത്തില്‍ 27000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. രാവിലെ 10.20നാണ് പരേഡ് ആരംഭിക്കുക. ഗതാഗത നിയന്ത്രണവുമുണ്ടാകും.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 128 പേരുടെ പട്ടികയില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാല് പേര്‍ക്ക് പദ്മശ്രീയും ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവര്‍ പദ്മശ്രീ നേടി. സാമൂഹ്യപ്രവര്‍ത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകള്‍ക്ക് ചുണ്ടയില്‍ ശങ്കരനാരായണന്‍ മേനോനും പുരസ്‌കാരങ്ങള്‍ കിട്ടി. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. മരണാനന്തര ബഹുമതിയായാണ് ബിപിന്‍ റാവത്തിനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.

Read Also : ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍; ഗുലാം നബിയ്ക്കും ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൻ

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 62 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് 10 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ ലഭിച്ചു.

Story Highlights : republic day india, delhi, covid protocols

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement