Advertisement

എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷം; സൈനിക ശക്തി വിളിച്ചോതി പരേഡ്

January 26, 2022
Google News 2 minutes Read

ജനാധിപത്യ ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ പുരോഗമിക്കുന്നു. ഡൽഹിയിലെ രാജ്പഥിൽ റിപ്പബ്ലിക്ക് ദിന പരേഡിന് വർണാഭമായ തുടക്കമാണ് നടന്നത്. റിപ്പബ്ലിക്ക് ദിന പരേഡിൽ വിശിഷ്ടാതിഥികളായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് സേനാ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പരേഡിന് മാറ്റ് കൂട്ടി സൈനികാഭ്യാസ പ്രകടനങ്ങൾ നടന്നു. രാജ്യത്തിൻറെ പ്രതിരോധ കരുത്ത് വിളിച്ചോതി ആയുധങ്ങൾ വഹിച്ചുള്ള ടാങ്കറുകൾ പരേഡിൽ പങ്കെടുത്തു.

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗും സേനാ മേധാവികളും പങ്കെടുത്തു. പത്തരയോടെ രാജ് പഥിൽ പരേ‍ഡ് തുടങ്ങി. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടന്നത്. 21 നിശ്ചലദൃശങ്ങൾ പരേഡിലുണ്ടായി. ഇത്തവണ വിഷിഷ്ടാതിഥി ഉണ്ടാവില്ല. തലസ്ഥാന നഗരത്തിൽ അടുത്തിടെ സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങൾ അതീവ ജാഗ്രതയിലാണ്.പരേഡിൽ അണിനിരന്ന് സംസ്ഥാനങ്ങളുടെ നിശ്ചല 21 നിശ്ചലദൃശ്യങ്ങളാണ്.

Read Also : ലോകായുക്ത ഭേദഗതി; ആവശ്യമായ ചർച്ച എൽഡിഎഫിൽ നടന്നിട്ടില്ല; കാനം രാജേന്ദ്രൻ

വ്യത്യസ്ഥ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ അവതരിപ്പിച്ചു. രാജ്യം എത്രത്തോളം വികസിച്ചു എന്നതിന് തെളിവാണ് ഓരോ ടാബ്ലോയിലൂടെയും വിളിച്ചോതുന്നതും. എൻസിസി അംഗങ്ങൾ നയിക്കുന്ന ‘ഷഹീദോം കോ ശത് ശത് നമൻ’ എന്ന പരിപാടിക്ക് നാളെ ആരംഭമാകും. വരും വർഷങ്ങളിലും അത് കാണാനാവും.

ഇതിനു പുറമെ 75 ആകാശയാനങ്ങൾ പങ്കെടുക്കുന്ന ‘ഇന്ത്യൻ എയർഫോഴ്സ് ഷോ ഡൗൺ’, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മത്സരങ്ങൾ നടത്തി തെരഞ്ഞെടുത്ത 480 -ൽ പരം നർത്തകീ നർത്തകന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ‘വന്ദേഭാരതം’ നൃത്തപരിപാടി, എഴുപത്തഞ്ചടി നീളവും പതിനഞ്ചടി വീതിയുമുള്ള ഭീമൻ സ്ക്രോളുകൾ അണിനിരക്കുന്ന ‘കലാ കുംഭ്’, എഴുപത്തഞ്ചു വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം വിശദീകരിക്കുന്ന പ്രൊജക്ഷൻ മാപ്പിംഗ്, സ്‌കൂൾ കുട്ടികളെക്കൊണ്ട് രക്തസാക്ഷികളുടെ കഥ പറയിക്കുന്ന ‘വീർ ഗാഥ’ പരിപാടി, കാണികളുടെ സൗകര്യം കണക്കിലെടുത്തുകൊണ്ട് സ്ഥാപിക്കപ്പെടുന്ന പത്ത് വമ്പൻ LED സ്ക്രീനുകൾ, ബീറ്റിങ് റിട്രീറ്റ് ചടങ്ങിൽ പങ്കെടുക്കാൻ അണിനിരക്കുന്ന ആയിരത്തിലധികം ഡ്രോണുകൾ എന്നിങ്ങനെ പലതും ഇത്തവണ പുതുമയാകും.

Read Also : കാസര്‍ഗോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തി; അബദ്ധം മനസ്സിലായത് സല്യൂട്ട് ചെയ്ത ശേഷം

പത്തുമണിക്ക് പകരം പത്തരയ്ക്കാണ് ഇത്തവണ ചടങ്ങുകൾ ആരംഭിച്ചത്. പരേഡ് സമയത്തെ ദൃശ്യത മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഈ സമയമാറ്റത്തിന്റെ ലക്ഷ്യം. സന്ദർശകരെ പരമാവധി ചുരുക്കി, കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങൾ നടന്നത്. കൊവിഡ് പ്രമാണിച്ച് ഇത്തവണ വിദേശി സാന്നിധ്യങ്ങൾ ഒന്നും തന്നെ ഇത്തവണ ഉണ്ടാവില്ല.

Story Highlights : 73rd-india-republic-day-2022-live-updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here