Advertisement

ആലപ്പുഴ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് ബിഎംഎസ് പ്രവർത്തകർ അറസ്റ്റിൽ

January 26, 2022
Google News 2 minutes Read
alappuzha cpim worker stabbed

ആലപ്പുഴ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്. ( alappuzha cpim worker stabbed )

കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പ്രശ്ന പരിഹാരം കാണുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും പരുക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : സിപിഐഎം സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കും

ആക്രമണത്തിന് പിന്നിൽ ബിഎംഎസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. സന്തോഷിനേറ്റ പരുക്ക് സാരമുള്ളതല്ല. സംഭവത്തിൽ ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷണ്മുഖൻ എന്നിവരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

Story Highlights : alappuzha cpim worker stabbed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here