Advertisement

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പ് വെക്കരുതെന്ന് ബിജെപി

January 26, 2022
Google News 1 minute Read

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്ന് ബിജെപി. ഗവര്‍ണര്‍ ഈ ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കണമെന്ന് ബിജെപി വക്താവ് കെവിഎസ് ഹരിദാസ് ട്വന്റിഫോറിലൂടെ പറഞ്ഞു. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന ആവശ്യവുമായി യു ഡി എഫ് നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാനിരിക്കെയാണ് ബിജെപിയും അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകായുക്തയുടെ ചിറകരിയുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ഓര്‍ഡിനന്‍സ് കാര്യമായ ചര്‍ച്ചയില്ലാതെയാണ് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചത്. നിര്‍ണ്ണായക നിയമഭേദഗതി എല്‍ഡിഎഫിലും ചര്‍ച്ച ചെയ്തില്ല. കെടി ജലീലിന്റെ രാജി മുതല്‍ ലോകായുക്ത നിയമത്തിലെ സെക്ഷന്‍ 14 ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എതിര്‍പ്പുമായി ബിജെപിയുടെ രംഗപ്രവേശം.

Read Also : ലോകായുക്ത; ‘ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ല’, പ്രതിപക്ഷ നേതാവിന് മറുപടിയുമായി പി രാജീവ്

നാളെ രാവിലെ 9 മണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണാനാണ് യു ഡി എഫ് നേതാക്കള്‍ അനുമതി ചോദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നീക്കം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമായി കാണുന്നതുകൊണ്ട് ഓര്‍ഡിനന്‍സില്‍ ധൃതി പിടിച്ച് ഗവര്‍ണര്‍ ഒപ്പുവച്ചേക്കില്ല. വിമര്‍ശനങ്ങളുടെ വസ്തുതയും ഗവര്‍ണര്‍ ആരാഞ്ഞിട്ടുണ്ട്. ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്.

Story Highlights : bjp against lokyuktha ordinance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here