Advertisement

തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ പ്രതിശ്രുത വരൻ 24നോട്

January 27, 2022
Google News 2 minutes Read
thenjippalam pocso response man

തേഞ്ഞിപ്പലം പോക്സോ കേസിൽ ഇരയുടെ പ്രതിശ്രുത വരൻ 24നോട്. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് ഫോണിൽ സംസാരിച്ചിരുന്നെന്നും മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് 24നോട് പറഞ്ഞു. ഫോൺ വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടാകാറ്. മറ്റ് പ്രശ്നങ്ങൾ ഇരുവർക്കും ഇടയിൽ ഇല്ലായിരുന്നെന്നും യുവാവ് പറഞ്ഞു. അതേസമയം ഗുരുതര ആരോപണങ്ങളുമായി ഇരയുടെ അമ്മ രംഗത്ത് എത്തി. പ്രതിശ്രുതൻ വരൻ കാരണമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും യുവാവിന് എതിരെ പൊലീസ് കേസ് എടുക്കണമെന്നും അമ്മ 24 നോട് പറഞ്ഞു. 24 എക്സ്ക്ലൂസീവ് (thenjippalam pocso response man)

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്നും തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ അമ്മ ആരോപിച്ചിരുന്നു. കൗൺസി​ലിം​ഗിനോ തുടർവിദ്യാഭ്യാസത്തിനോ വേണ്ട സഹായം ചെയ്തില്ലെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : ‘പൊലീസിൽ നിന്ന് നീതി കിട്ടിയില്ല’ : തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ അമ്മ

സിഐ അലവിയുടെ ഭാ​ഗത്ത് നിന്നുണ്ടായത് അങ്ങേയറ്റം മോശമായ പെരുമാറ്റമാണെന്ന് പെൺകുട്ടിയുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. ആത്മഹത്യാ കുറിപ്പിൽ സിഐ അലവിയുടെ പേര് കുട്ടി പരാമർശിച്ചിട്ടുണ്ടെന്നും പ്രതിശ്രുത വരൻ കൂടി കൈയൊഴിഞ്ഞതോടെയാണ് കുട്ടി ആത്മഹത്യയിലേക്ക് പോയതെന്നും അമ്മ വ്യക്തമാക്കി.

തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആരോപിച്ചിരുന്നു. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24 മണിക്കൂറിനിടെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കണമെന്ന നിയമം പൊലീസ് ലംഘിച്ചുവെന്നുമാണ് ആരോപണം. തേഞ്ഞിപ്പലം സംഭവത്തില്‍ കുട്ടിയെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നെങ്കില്‍ കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ കഴിയുമായിരുന്നെന്നും ചെയര്‍മാന്‍ കെ.ഷാജേഷ് ഭാസ്‌കര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വെള്ളപൂശുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്. അന്നത്തെ സിഐ അലവിയെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് രണ്ട് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചത്. രണ്ട് പരാതികളിലും ഇരയുടേയോ അമ്മയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും പൊലീസിന്റെ കള്ളക്കളി തെളിയിക്കുന്നതാണ്. അലവിക്കെതിരെ രണ്ട് പരാതികളാണ് ഉയര്‍ന്നിരുന്നത്. പെണ്‍കുട്ടി ജീവിച്ചിരുന്ന സമയത്ത് പ്രതിശ്രുത വരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു എന്നതായിരുന്നു ആദ്യത്തെ പരാതി. പരാതിയില്‍ അന്ന് ഉത്തര്‍മേഖലാ ഐജി സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്ന്, പ്രതിശ്രുത വരന്റെയോ പെണ്‍കുട്ടിയുടെയോ മൊഴി പോലും എടുക്കാതെ അലവി കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രണ്ടാമത്തേത്, കേസില്‍ പൊലീസിന്റെ അനാസ്ഥയായിരുന്നു. പൊലീസ് ഇരയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതില്‍ ഇന്റലിജന്‍സ് എഡിജിപി പൊലീസ് സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. അന്നത്തെ ഡിസിപിയാണ് അന്വേഷണം നടത്തിയത്. ഇതിലും അലവിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെയോ അമ്മയുടെയോ മൊഴികളൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിരുന്നില്ല.

Story Highlights : thenjippalam pocso response man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here