Advertisement

ആലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി; 5 ട്രെയിനുകൾ റദ്ദാക്കി

January 28, 2022
Google News 2 minutes Read
aluva goods train derailed

ആലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ആന്ധ്രയില്‍ നിന്നും നിന്ന് കൊല്ലം വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് ആലുവയിൽ പാളം തെറ്റിയത്. ( aluva goods train derailed )

അർധരാത്രി പിന്നിട്ടതോടെയാണ് സംഭവം. 42 വാഗണ്‍ സിമന്റുമായാണ് ട്രെയിൻ കൊല്ലത്തേക്ക് പോയത്. മുന്‍പിലുള്ള 2,3,4,5 വാഗണുകളാണ് ആലുവ മൂന്നാം പ്ലാറ്റ്ഫോമിന് സമിപുഉള്ള ട്രാക്കിൽ പാളം തെറ്റിയത്. ഇതിന് പിന്നാലെ ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടിരുന്നു. തുടർന്ന് 2.15ഓടെ ​ഗതാ​ഗതം ഭാ​ഗികമായി പുനഃസ്ഥാപിച്ചു. സിംഗിൾ ലൈൻ ട്രാഫിക് പുനഃസ്ഥാപിച്ച് ഒരു വരി പാതയിലൂടെ ട്രെയിൻ കടത്തി വിട്ടു തുടങ്ങി. ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്.

അതേസമയം, അഞ്ച് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. രണ്ടെണ്ണം ഭാ​ഗികമായി റദ്ദാക്കുകയും, ഒരു ട്രെയിനിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തു.

ഇന്ന് റദ്ദ് ചെയ്ത ട്രെയിനുകൾ

1) ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341).

2) എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305).

3) കോട്ടയം-നിലംബുർ എകസ്പ്രെസ്
(16326).

4) നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ്(16325)

5) ഗുരുവായൂർ-ഏർണാകുളം എക്സ്പ്രെസ്(06439)

Read Also : ബീഹാറിൽ ട്രെയിനു തീവച്ച് പ്രതിഷേധക്കാർ

ഭാഗീകമായി റദ്ദ് ചെയ്തവ

1) ഇന്നലെ(27.1.22) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.

2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട
ഗുരുവായൂർ പ്രതിദിന എക്സ്പ്രെസ്(16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു.

പുറപ്പെടുന്ന സമയം പുനക്രമിച്ചവ

1) ഇന്ന്(28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ്
(22149), 3 മണിക്കൂർ വൈകി 8.15ന് പുറപ്പെടും.

Story Highlights : aluva goods train derailed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here