ഓസ്ട്രേലിയൻ ഓപ്പൺ; കലാശപ്പോരിൽ നദാലും മെദ്‌വെദേവും ഏറ്റുമുട്ടും

ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റാഫേൽ നദാലും റഷ്യൽ താരം ഡാനിയൽ മെദ്‌വെദേവും ഏറ്റുമുട്ടും. മെദ്‌വെദേവ് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെയും നദാൽ ഇറ്റാലിയൻ താരം മത്തെയോ ബരേറ്റിനിയെയുമാണ് സെമിഫൈനലിൽ കീഴടക്കിയത്. ജനുവരി 30നാണ് ഫൈനൽ.
21ആം ഗ്രാൻഡ്‌സ്ലാം കിരീടം എന്ന നേട്ടത്തിലേക്കാണ് നദാൽ റാക്കറ്റേന്തുക. ഇറ്റലിയുടെ ഏഴാം സീഡ് ബരേറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് താരം മറികടന്നത്. സ്കോർ 6-3, 6-2, 3-6, 6-3. ആദ്യ രണ്ട് സെറ്റ് അനായാസം സ്വന്തമാക്കിയ നദാലിന് മൂന്നാം സെറ്റ് നഷ്ടമായി. എന്നാൽ, നാലാം സെറ്റിൽ തിരികെയെത്തിയ താരം കളി സ്വന്തമാക്കുകയായിരുന്നു. 2 മണിക്കൂറും 55 മിനിട്ടുമാണ് ഈ മത്സരം നീണ്ടുനിന്നത്.
ലോക രണ്ടാം നമ്പർ താരം മെദ്‌വെദേവ് തുടർച്ചയായ രണ്ടാം വർഷമാണ് ഫൈനലിൽ പ്രവേശിക്കുന്നത്. സിറ്റ്സിപാസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മെദ്‌വെദേവ് മറികടക്കുകയായിരുന്നു. സ്കോർ 7-6(5) 4-6 6-4 6-1.
Story Highlights : australian open final Daniil Medvedev Rafael Nadal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here