‘വേങ്ങരയിലെ രാഷ്ട്രീയ നേതാവിന്റെ പങ്ക് വ്യക്തം’; ദിലീപ് അയച്ച മെസേജിന്റെ വിവരങ്ങൾ പുറത്ത് വിട്ട് ബാലചന്ദ്രകുമാർ 24എൻകൗണ്ടറിൽ

ദിലീപ് അയച്ച മെസേജിന്റെ വിവരങ്ങൾ പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. പ്രതികൾ ഫോണുകൾ കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ താൻ വിശദാംശങ്ങൾ അന്വേഷണ സംഘത്തിനും കോടതിക്കും കൈമാറുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വിഷയവുമായി ബന്ധപ്പെട്ട് 24എൻകൗണ്ടറിൽ പ്രതികരിച്ചു.
ദിലീപ്, അനൂപ്, സൂരാജ് എന്നിവരുമായുള്ള മുഴുവൻ ചാറ്റുകളും കോടതിയെ അറിയിക്കണം. 22-7-2018ൽ ജയിലിൽ നിന്നിറങ്ങിയ ശേഷം രാവിലെ 10.45 ന് ദിലീപ് തനിക്ക് മെസേജ് അയച്ചു. മകളുടെ ആഭരണം പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാമെന്ന് മെസേജ് അയച്ചു.
ഈ സന്ദേശം ആർക്ക്? എന്തിന് വേണ്ടി അയച്ചെന്ന് ദിലീപ് വ്യക്തമാക്കണം. 2-08-2018ൽ ടോമിച്ചൻ മുളകുപാടം ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഉണ്ടായിരുന്നു. ആലുവ പാലസിൽ ദിലീപ് എടുത്തുതന്ന മുറിയിലായിരുന്നു താൻ ഉണ്ടായിരുന്നതെന്നും സംവിധായകൻ ബാലചന്ദ്രകുമാർ വ്യക്തമാക്കി.
Read Also : പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പൾസർ സുനിയെ അന്വേഷണസംഘം ചോദ്യം ചെയ്‌തു
വൈകിട്ട് താൻ ദിലീപിന്റെ വസതിയിൽ എത്തി. അവിടെ തിരുവനന്തപുരത്ത് നിന്നുള്ള ഒരാളുണ്ടായിരുന്നു. അയാൾ ആരെന്നും എന്തിന് വന്നതെന്നും ദിലീപ് വെളിപ്പെടുത്തണമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ 24എൻകൗണ്ടറിൽ ചൂണ്ടിക്കാട്ടി. 2018 ഒക്ടോബർ 19 രാവിലെ 7.30ന് ദിലീപിന്റെ സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ട്. ‘കാവ്യ പ്രസവിച്ചു, ബേബി ഗേൾ’ എന്ന മെസേജ് കൂടി ദിലീപിന്റെ ഫോണിൽ ഉണ്ടാകണം.
വിഐപി യുടെ ശബ്ദം തിരിച്ചറിഞ്ഞു
കേസുമായി ബന്ധപ്പെട്ട് വിഐപി യുടെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. വിഐപിയെ തിരിച്ചറിഞ്ഞോയെന്നത് വെളിപ്പെടുത്തേണ്ടത് അന്വേഷണസംഘമാണ്.
രാഷ്ട്രീയ നേതാവിനെ കണ്ടു
ദിലീപ് ജയിലിൽ കഴിയവേ സുരാജ്, അനൂപ് എന്നിവർ ചേർന്ന് വേങ്ങരയിൽ ഒരു രാഷ്ട്രീയ നേതാവിനെ കാണാൻപോയി. 2017 സെപ്റ്റംബർ 21 നാണ് ഇരുവരും യുവജന രാഷ്ട്രീയ നേതാവിനെ വേങ്ങരയിലെത്തി കണ്ടത്. വൈകിട്ട് 6 ന് വേങ്ങരയിലെത്തി, 7.30 ന് തിരികെ പോന്നെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. കൂടിക്കാഴ്ച്ച ദിലീപിന് വേണ്ടി വാദിക്കുന്ന സംവിധായകന്റെ നിർദേശപ്രകാരം. തിരുവനന്തപുരത്തെ സംവിധായകന്റെ നിർദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും ബാലചന്ദ്രകുമാർ 24എൻകൗണ്ടറിൽ വ്യക്തമാക്കി.
Story Highlights : balachandrakumar-secret-message-dileep-24encounter-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here