കൊവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം

കൊവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യോഗം വിളിച്ച് കേന്ദ്രം . ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കൊവിഡ് – ഒമിക്രോൺ സാഹചര്യം ഇന്ന് വിലയിരുത്തും.
വാക്സിനേഷൻ പുരോഗതി, ചികിത്സ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തും.നിലവിൽ പ്രതിദിന കൊവിഡ് കേസുകളും ,ആക്ടവ് കേസുകളും കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ.
Read Also : കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മാറിനല്‍കി; രണ്ട് വാര്‍ഡന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
അതേസമയം കർണാടക ,മഹാരാഷ്ട്ര ,തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി.കർണാടകയിൽ 38,083 ഉം ,മഹാരാഷ്ട്രയിൽ 25,425 ഉം,തമിഴ്നാട്ടിൽ 28,515 പേരും കൊവിഡ് ബാധിതരായി.കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഡൽഹിയിലെ വാരാന്ത്യ കർഫ്യൂവും,തമിഴ്നാട്ടിലെ രാത്രികാല കർഫ്യൂവും ഒഴിവാക്കി.
Story Highlights : covid south indian states meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here