രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ടിപിആര്‍ 15.88%

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,209 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 627 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണനിരക്ക് 3,47,443 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 21,05,611 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 15.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 12 ശതമാനം കുറവാണ് പ്രതിദിന കേസുകളില്‍ ഉണ്ടായിട്ടുള്ളത്.(india covid)
രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 164.35 കോടി പിന്നിട്ടു. 18 വയസിന് മുകളിലുള്ള 74 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനും 95 ശതമാനം പേര്‍ ആദ്യഡോസും സ്വീകരിച്ചു. 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളിലെ വാക്‌സിനേഷന്‍ 16 സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ വിദഗ്ധ സമിതിയോട് കേന്ദ്ര ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. ഘട്ടംഘട്ടമായിട്ടാകും സ്‌കൂളുകള്‍ തുറക്കുക. സ്‌കൂളുകള്‍ തുറക്കേണ്ട സമയം അതിക്രമിച്ചതായി ആരോഗ്യവിദഗ്ധര്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കൊവിഡ് വ്യാപനം രൂക്ഷമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യോഗം ഇന്ന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് – ഒമിക്രോണ്‍ സാഹചര്യം യോഗത്തില്‍ വിലയിരുത്തും. കൊവിഡ് വാക്സിനേഷന്‍ പുരോഗതി, ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. നിലവില്‍ പ്രതിദിന കൊവിഡ് കേസുകളും ആക്ടീവ് കേസുകളും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍.
Read Also : കൊവിഡ് വ്യാപനം; സി കാറ്റഗറി ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍
അതേസമയം കേരളത്തില്‍ ഇന്നലെ 51,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 42,653 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചു. 44.60 % ആണ് ടിപിആര്‍. എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 252, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.
Story Highlights : india covid, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here