Advertisement

കൊവിഡ് നെഗറ്റീവായി; ‘ആശാൻ’ കളത്തിലിറങ്ങി

January 28, 2022
Google News 2 minutes Read

കൊവിഡ് നെഗറ്റീവായ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഇവാൻ വുകൊമാനോവിച്ച് ഐസൊലേഷനിൽ നിന്ന് പുറത്തുകടന്നു. ബ്ലാസ്റ്റേഴ്സ് തന്നെയാണ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം പങ്കുവച്ചത്. കൊവിഡ് ബാധിച്ച് 15ആം ദിവസമാണ് ഇവാൻ നെഗറ്റീവായത്. പരിശീലകൻ കൂടി കൊവിഡ് നെഗറ്റീവായത് ബ്ലാസ്റ്റേഴ്സിന് ഊർജമായിട്ടുണ്ട്. നേരത്തെ തന്നെ താരങ്ങൾ നെഗറ്റീവായിരുന്നു. ഇവർ പരിശീലനത്തിനിറങ്ങുകയും ചെയ്തു.

ജനുവരി 12ന് ഒഡീഷക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് വ്യാപനമുണ്ടായത്. തുടർന്ന് താരങ്ങളും സപ്പോർട്ട് സ്റ്റാഫുമൊക്കെ ഐസൊലേഷനിൽ പ്രവേശിച്ചു. ക്ലബിൽ കൊവിഡ് ബാധ രൂക്ഷമായിരുന്നു എന്നാണ് വിവരം. എത്ര താരങ്ങൾക്ക് കൊവിഡ് ബാധയുണ്ടായി എന്നത് വ്യക്തമല്ല.

ഇവാൻ നെഗറ്റീവ് ആവാത്തതിനാൽ സഹ പരിശീലകൻ ഇഷ്ഫാഖ് അഹ്മദ് ആയിരുന്നു പരിശീലനത്തിൻ്റെ മേൽനോട്ടം വഹിച്ചിരുന്നത്. ഈ മാസം 30ന് ബെംഗളൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. നിലവിൽ പോയിൻ്റ് പട്ടികയിൽ രണ്ടാമതാണ് ബ്ലാസ്റ്റേഴ്സ്. 11 മത്സരങ്ങളിൽ നിന്ന് 20 പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 23 പോയിൻ്റുള്ള ഹൈദരാബാദാണ് ഒന്നാമത്.

Story Highlights : ivan vukomanović kerala blasters covid negetive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here