Advertisement

ഇന്നും 50,000 ത്തിന് മുകളിൽ കൊവിഡ് രോഗികൾ; ഫെബ്രുവരി രണ്ടാം വാരം വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി

January 28, 2022
Google News 1 minute Read

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇന്നും 50,000 ത്തിന് മുകളിൽ തന്നെയെന്ന് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ഐസിയു വെന്റിലേറ്റർ ഉപയോഗവും കൂടുന്നില്ല. ആക്ടിവ് കേസുകളുടെ 3.6 ശതമാനം മാത്രമാണ് ആശുപത്രിയിൽ. ഐസിയുവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി രണ്ടാം വാരം കൊവിഡ് വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി. നാലാം ആഴ്ചയിൽ എത്തിയപ്പോൾ കൊവിഡ് വ്യാപനം 74% ആയി കുറഞ്ഞു. കൗമാരക്കാരുടെ വാക്‌സിനേഷൻ 70 % പൂർത്തിയായി.മൂന്നാം തരംഗത്തിലെ പ്രതിരോധം മറ്റ് രണ്ട് തരംഗത്തേക്കാൾ വ്യത്യസ്തമെന്നും ആരോഗ്യമന്ത്രി വീണാജോർജ്.

കൊവിഡിന്റെ മൂന്നാം തരംഗത്തിൽ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്ന് മന്ത്രി വിശദീകരിച്ചു. രോഗിയുമായി ബന്ധമുള്ള എല്ലാവർക്കും ഇനി ക്വറന്റീൻ ആവശ്യമില്ല. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആൾക്ക് മാത്രം ക്വറന്റീൻ മതിയാകും. 

ഒമിക്രോൺ വ്യാപനശേഷി കൂടുതലാണെങ്കിലും ഡെൽറ്റയേ അപേക്ഷിച്ച് തീവ്രമാകില്ല. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 50,000 മുകളിൽ തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.(veenageorge)

Read Also : മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ്; പരീക്ഷണത്തിന് അനുമതി, 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം

മുതിർന്ന പൗരന്മാർ, ഒറ്റയ്ക്ക് കഴിയുന്ന കൊവിഡ് ബന്ധിതരായ സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിചരണത്തിന് നിർദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു. ഗർഭിണികളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. ആവശ്യമായവർക്ക് പ്രത്യേക പരിചരണം നൽകും. ഇന്ന് വൈകുന്നേരത്തോടെ മെഡിക്കൽ കോളജുകളിൽ കണ്ട്രോൾ റൂമുകൾ സജ്ജമാക്കും. വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലി മെഡിസിനിൽ ഉപയോഗിമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

Story Highlights : kerala-health-minister-veena-george-on-covid-19-cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here