മുഖ്യമന്ത്രി നാളെ എത്തില്ല; ദുബായ് എക്സ്പോയിലെ കേരള പവലിയൻ ഉദഘാടനം ചെയ്യും

അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേരളത്തിൽ മടങ്ങിയെത്തില്ല. മുഖ്യമന്ത്രി നാളെ അമേരിക്കയിൽ നിന്നും ദുബായിലെത്തും. ഒരാഴ്ച മുഖ്യമന്ത്രി യുഎഇലെ വിവിധ എസ്റ്റേറ്റുകൾ സന്ദർശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയൻ മുഖ്യമന്ത്രി ഉദഘാടനം ചെയ്യും.
Read Also : അട്ടപ്പാടി മധു കൊലപാതകം; മധുവിന്റെ കുടുംബവുമായി ചർച്ച നടത്തി ഡി വൈ എസ് പി
സുഖമുണ്ടെന്നും മുൻ നിശ്ചയപ്രകാരം നാളെ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ ഓൺലൈൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. എന്നാൽ ഇന്ന് അമേരിക്കയിൽ നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി നാളെ ദുബായിലെത്തിയ ശേഷമായിരിക്കും തിരുവനന്തപുരത്തെത്തുക. ഈ മാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.
Story Highlights : pinarayivijayan-reach-tommorow-in-dubai-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here