Advertisement

വിപണിയില്‍ നേരിയ നഷ്ടം; സെന്‍സെക്‌സില്‍ 77 പോയിന്റുകളുടെ ഇടിവ്; നിഫ്റ്റി 17,104 പോയിന്റ് നിലയില്‍

January 28, 2022
1 minute Read

വ്യാപാര ആഴ്ചയുടെ അവസാന ദിവസവും സൂചികകള്‍ താഴ്ന്നു. സെന്‍സെക്‌സ് 77 പോയിന്റുകളുടെ ഇടിവോടെ 57,200 പോയിന്റുകളിലെത്തിയാണ് വിപണി അടച്ചത്. വ്യാപാരം അവസാനിക്കുമ്പോള്‍ നിഫ്റ്റി 17,104 പോയിന്റുകളിലായിരുന്നു.

ദിവസത്തിന്റെ ആദ്യ പകുതിയില്‍ വിപണി നേട്ടത്തിലായിരുന്നെങ്കിലും പിന്നീട് ഇടിവ് നേരിട്ട് നേരിയ നഷ്ടത്തില്‍ അടയ്‌ക്കേണ്ടി വരികയായിരുന്നു. നിഫ്റ്റി 17,200 പോയിന്റുകള്‍ക്ക് മുകളിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സും 400 പോയിന്റ് നേട്ടത്തോടെ തുടങ്ങുകയായിരുന്നു. വ്യാഴാഴ്ചയും നഷ്ടത്തിലാണ് വിപണി അടച്ചിരുന്നത്.

Read Also : ബജറ്റ് 2022: കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി മാര്‍ക്കറ്റ് വിദഗ്ധര്‍

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ ഉറ്റുനോക്കുകയാണ് വിപണി. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം മാര്‍ക്കറ്റ് വിദഗ്ധര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സമീപഭാവിയില്‍ പലിശ നിരക്കിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപങ്ങളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ ഇടയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കെ വൈ സി മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നത് ഉള്‍പ്പെടെ പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ഇതിനായി പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഡിമാന്റ് ഉയര്‍ത്തുക മുതലായവയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതെല്ലാം കൈവരിക്കുന്നതിനായി വിദേശ നിക്ഷേപങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളളണമെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ ആവശ്യം. ആഗോളതലത്തില്‍ തന്നെ മാന്ദ്യം നേരിടുമ്പോള്‍ സമ്പദ്‌വ്യവസ്ഥയെ പരിഷ്‌കരിക്കാനുള്ള ശ്രമം വലിയ വെല്ലുവിളിയാണ്. വിദേശനിക്ഷേപകരെ ആശ്രയിക്കാതെ വളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കുന്നത് പ്രയാസമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Story Highlights : slight loss in market today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top