Advertisement

ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവ ആരാധനാവകാശം ഹനിക്കുന്നത്: കെസിബിസി

January 28, 2022
Google News 1 minute Read

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ, വിശ്വാസികൾ ദൈവാലയങ്ങളിലെ ആരാധനകളിൽ ഓൺലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ കെ സി ബി സി. ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ ഏർപ്പെടുത്താത്ത നിയന്ത്രണങ്ങൾ, ഞായറാഴ്ചകളിൽ മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണ്.

വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചുകൊണ്ട് കൊവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും കെസിബിസി പ്രസിഡന്റ് കർദ്ധിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Read Also : അട്ടപ്പാടി മധു കൊലപാതകം; മധുവിന്റെ കുടുംബവുമായി ചർച്ച നടത്തി ഡി വൈ എസ് പി

സംസ്ഥാന സർക്കാരിന്റേത് യുക്തിസഹമല്ലാത്ത നിലപാടാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികൾ അനുവദിക്കുമ്പോൾ, കൊവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങൾക്ക് മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം എർപ്പെടുത്തുന്നത് പുന:പരിശോധിക്കേണ്ടതാണെന്ന് കെസിബിസി ആവശ്യപ്പെട്ടു.

Story Highlights : sunday-lockdown-kcbc-against-kerala-government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here