‘കള്ളം പറയാൻ ലജ്ജയില്ലേ, എസ്പി മേധാവിയെ വെല്ലുവിളിച്ച് അമിത് ഷാ

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കള്ളം പറയുന്നതിൽ അഖിലേഷ് യാദവിന് ലജ്ജ തോന്നുന്നില്ലെന്നും, കേൾക്കുന്നയാൾ ശരിയാണെന്ന് കരുതും വിധമാണ് അദ്ദേഹം നുണ പറയുന്നതെന്നും ഷാ കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസഫർനഗറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ കാലത്ത് ഉത്തർപ്രദേശിലെ ക്രമസമാധാന നില മെച്ചപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലെ സർക്കാർ ശ്രമങ്ങളുടെ ബലമായി മോഷണം 70 ശതമാനം കുറഞ്ഞു. കവർച്ച 69 ശതമാനവും കൊലപാതകം 30 ശതമാനമായും കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ 35 ശതമാനവും ബലാത്സംഗം 30 ശതമാനവും കുറഞ്ഞു. സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) ഭരണകാലത്തെ ക്രമസമാധാന നിലയുടെ കണക്കുകൾ കൊണ്ടുവരാനും ഷാ യാദവിനെ വെല്ലുവിളിച്ചു.
“അഖിലേഷ് നിങ്ങൾ ഒരു പത്രസമ്മേളനം നടത്തി നിങ്ങളുടെ സർക്കാരിലെ ക്രമസമാധാന നില എന്തായിരുന്നുവെന്ന് പറയൂ. എന്നാൽ കാണിക്കാൻ ഡാറ്റകളില്ലാത്തതിനാൽ നിങ്ങൾ വാർത്താസമ്മേളനം നടത്തില്ല,” ഷാ പറഞ്ഞു. ബിഎസ്പി ജാതിയെ കുറിച്ചും കോൺഗ്രസ് രാജവംശത്തെ കുറിച്ചും അഖിലേഷ് യാദവ് മാഫിയകളെക്കുറിച്ചും ഗുണ്ടാരാജിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ബിജെപി അഞ്ച് വർഷം പൂർത്തിയാക്കി, ജാതിയെക്കുറിച്ചോ രാജവംശത്തെക്കുറിച്ചോ മാഫിയയെക്കുറിച്ചോ ഒന്നും പറയുന്നില്ലെന്നും വികസനത്തെക്കുറിച്ചു മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിച്ചാൽ ബിജെപി ഭരണത്തിന് കീഴിൽ യുപി രാജ്യത്തിന്റെ ഒന്നാം നമ്പർ സംസ്ഥാനമാകുമെന്നും ഷാ പറഞ്ഞു.
Story Highlights : akhilesh-does-not-feel-ashamed-of-lying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here