Advertisement

ഗോവ തെരെഞ്ഞെടുപ്പ്; 30 ശതമാനം സീറ്റുകൾ ക്രൈസ്തവർക്ക് നൽകി ബിജെപി; ഇക്കുറി ബിജെപിക്ക് 31 ശതമാനം വോട്ടുകളെന്ന് സർവേ

January 29, 2022
Google News 2 minutes Read

ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ 30 ശതമാനം സീറ്റുകൾ ക്രൈസ്തവർക്ക് നൽകി ബിജെപി. ഗോവയിൽ അതീവ നിർണായകമാണ് ക്രൈസ്തവ വോട്ടുകൾ. ഇക്കാര്യം മനസിലാക്കി തന്നെയാണ് ബിജെപി ഇത്തവണ കളത്തിലിറങ്ങുന്നത്. ആകെയുള്ള 40 സീറ്റിൽ 12 എണ്ണത്തിൽ ക്രൈസ്തവരായ സ്ഥാനാർഥികളെയാണ് ബിജെപി മൽസരിപ്പിക്കുന്നത്.

അതായത്, 30 ശതമാനം സീറ്റിൽ കത്തോലിക്കരെ മൽസരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. 2012ലെ നിമയസഭാ തിരഞ്ഞെടുപ്പിൽ 6 ക്രൈസ്തവരെയാണ് മൽസരിപ്പിച്ചിരുന്നത്. 2017ൽ ഏഴ് പേരെയും. ഈ ഏഴ് പേരും അന്ന് ജയിച്ചിരുന്നു. ഇത് മനസിലാക്കിയാണ് ഇത്തവണ 12 ക്രൈസ്തവ സ്ഥാനാർഥികളെ മൽസരിപ്പിക്കുന്നത്.

Read Also : “എനിക്കും നിന്നെപോലെ മൊട്ടത്തല”; ശസ്ത്രക്രിയ കഴിഞ്ഞ മകൾക്ക് കൂട്ടായി തലയിൽ അതുപോലെ തുന്നൽ പാടുകളുമായി ഒരച്ഛൻ…

ഗോവയിൽ ബിജെപിക്ക് മൂന്നര ലക്ഷം അംഗങ്ങളാണുള്ളത്. ഇതിൽ 18 ശതമാനം ക്രൈസ്തവരാണ്. ഗോവ ജനസംഖ്യയിൽ 66 ശതമാനം ഹിന്ദുക്കളും 25 ശതമാനം ക്രൈസ്തവവരും 8 ശതമാനം മുസ്ലിങ്ങളുമാണ്. മുസ്ലിം സ്ഥാനാർഥിയെ ബിജെപി മൽസരിപ്പിക്കുന്നില്ല. ബിജെപി വർഗീയ പാർട്ടിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് സദാനന്ദ ഷെട്ട് തനവാഡെ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒരുപോലെയാണ് ഞങ്ങൾ പരിഗണിക്കുന്നത്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട 12 പേരെ ഞങ്ങൾ മൽസരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇക്കുറി ഗോവയിൽ ബിജെപിക്ക് 31 ശതമാനം വോട്ടുകളാണ് സീ ന്യൂസ് സർവേ പ്രവചിക്കുന്നത്. കോൺഗ്രസ് 29 ശതമാനം വോട്ടുകളും. സഖ്യകക്ഷിയായ ജിഎഫ്പിക്ക് 3 ശതമാനം വോട്ടുകളും സർവേ പ്രവചിക്കുന്നുണ്ട്. ആം ആദ്മി പാർട്ടിക്ക് 11 ശതമാനം വോട്ടും മറ്റ് പാർട്ടികൾക്ക് 15 ശതമാനം വോട്ടുമാണ് പ്രവചനം. ബിജെപിക്ക് 15-19 വരെ സീറ്റുകളും കോൺഗ്രസിന് 14-18 വരെ സീറ്റുകൾ സർവേ പറയുന്നു.

Read Also : ഗോവ തെരെഞ്ഞെടുപ്പ്; ‘തൃണമൂല്‍ വിടില്ല, എന്റെ സീറ്റില്‍ ഒരു സ്ത്രീ മത്സരിക്കട്ടെ’; ലൂയിസിഞ്ഞോ ഫലേറോ

സർവേയിൽ പങ്കെടുത്ത 30 ശതമാനം ആളുകൾ അടുത്ത മുഖ്യമന്ത്രിയായി ബിജെപിയുടെ പ്രമോദ് സാവന്തിനെ പിന്തുണച്ചു. കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്തി് 27 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. പടിഞ്ഞാറൻ ഗോവ ദിഗംബർ കാമത്തിനെ (31) പേരെ പിന്തുണച്ചപ്പോൾ, വടക്കൻ ഗോവയി പ്രമോദ് സാവന്തിനാണ് (34 ശതമാനം) സർവ്വേയിൽ കൂടുതൽ പിന്തുണ ലഭിച്ചത്.

Story Highlights : BJP fields 12 Catholic candidates for Goa 2022 polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here