ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു; എട്ട് പേർക്കെതിരെ കേസ്

ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം. ഈ മാസം 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചപ്പോഴാണ് 25കാരനായ രാകേഷ് മേഘ്‌വാളിനെതിരെ ആക്രമണമുണ്ടായത്.
26ന് രാത്രി ഉമേഷ് ജാട്ട് എന്നയാൾ രാകേഷിൻ്റെ വീട്ടിലെത്തി രാകേഷിനോട് ഒപ്പം പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, രാകേഷ് അതിനു തയ്യാറായില്ല. തുടർന്ന് ഉമേഷും ഏഴ് സുഹൃത്തുക്കളും ചേർന്ന് രാകേഷിനെ ഉമേഷിൻ്റെ കാറിൽ കയറ്റി അടുത്തുള്ള പാടത്തേക്ക് കൊണ്ടുപോയി. രാകേഷിനെക്കൊണ്ട് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പ്രതികൾ എല്ലാവരും കുപ്പിയിൽ മൂത്രമൊഴിച്ചു. തുടർന്ന് ഈ മൂത്രം രാകേഷിനെക്കൊണ്ട് കുടിപ്പിക്കുകയായിരുന്നു. രാകേഷിനെ ജാതിപ്പേര് വിളിച്ച് പ്രതികൾ അവഹേളിക്കുകയും ചെയ്തു.
‘എല്ലാവരും ചേർന്ന് എന്നെ അര മണിക്കൂറോളം തള്ളി. ശരീരം മുഴുവൻ മുറിഞ്ഞു. മരിച്ചെന്ന് കരുതി അവർ എന്നെ ഒരിടത്ത് ഉപേക്ഷിച്ചു. എൻ്റെ മൊബൈൽ ഫോൺ അവർ പിടിച്ചെടുത്തു.’- രാകേഷ് നൽകിയ പരാതിയിൽ പറയുന്നു.
Story Highlights : Case Dalit youth assaulted urine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here