Advertisement

ഗർഭിണികൾക്ക് നിയമന വിലക്ക്; എസ്.ബി.ഐ തീരുമാനം അപരിഷ്‌കൃതം; ഡിവൈഎഫ്‌ഐ

January 29, 2022
Google News 1 minute Read

ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്ത്രീകളെ നിയമിക്കരുത് എന്ന നിയമം ഏർപ്പെടുത്താനുള്ള തീരുമാനം അപലപനീയമാണ്. നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗർഭിണിയാണെങ്കിൽ ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ സർക്കുലറിൽ പറയുന്നത്.

സ്ത്രീകളോടുള്ള വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണിത്. ഗർഭിണികൾക്ക് നിയമനത്തിലും സ്ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ്ബിഐയിൽ ഏറെക്കാലത്തെ ശക്തമായ പ്രതിഷേധത്തെതുടർന്ന് 2009 ലാണ് മാറ്റം വന്നത്. ഈ നിയമന വിലക്ക് വീണ്ടും പുന:സ്ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Story Highlights : dyfi-against-sbi-circular

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here