Advertisement

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാവായി ടൊയോട്ട

January 29, 2022
Google News 1 minute Read

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകത്തിലെ ഒന്നാം നമ്പര്‍ കാര്‍ നിര്‍മാതാവായി ടൊയോട്ട. ടൊയോട്ട കാറുകളുടെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം 10.6 ശതമാനം വര്‍ധനവാണുണ്ടായത്. 1,00,50,000 വാഹനങ്ങളാണ് കമ്പനി ഇക്കാലയളവില്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം 89 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള വോക്‌സ്‌വാഗന്‍ നിര്‍മിച്ചത്.

വാഹനനിര്‍മാണത്തിനായുള്ള ഇലക്ടോണിക് ഉപകരണങ്ങള്‍ക്കും അര്‍ധചാലകങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം വിപണിയാകെ ക്ഷാമം നേരിട്ടത് കാര്‍ കമ്പനികളെ മൊത്തത്തില്‍ ബാധിച്ചിരുന്നു. എന്നാല്‍ ഈ പ്രതികൂല അവസ്ഥകളെ വേഗത്തില്‍ തിരിച്ചറിഞ്ഞ് വിതരണ ശ്രംഖല ബലപ്പെടുത്തിക്കൊണ്ടാണ് കാര്‍ പ്രേമികളുടെ ഇഷ്ട കമ്പനിയായ ടൊയോട്ട ഇത്തവണവും നമ്പര്‍ വണ്‍ ആയത്. ഇലക്ട്രിഫൈഡ് വാഹനങ്ങളുടെ വില്‍പനയാണ് ടൊയോട്ടക്ക് ഏറ്റവും ഗുണം ചെയ്തത്. ഇത്തരം 2.6 മില്യണ്‍ വാഹനങ്ങളുടെ വില്‍പനയാണ് കഴിഞ്ഞ വര്‍ഷം പൊടിപൊടിച്ചത്. ഇത് ആകെ വളര്‍ച്ചയുടെ 33.8 ശതമാനം കമ്പനിക്ക് നേടിക്കൊടുത്തു.

ടൊയോട്ട ഈ അടുത്ത് വിപണിയിലിറക്കിയ ഓട്ടോകാര്‍ RAV4 ആണ് വിപണിയിലെ സൂപ്പര്‍സ്റ്റാര്‍. RAV4 ഇപ്പോള്‍ വില്‍പനയില്‍ കൊറോളയേക്കാള്‍ മുന്നിലാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ടൊയോട്ട 2.4 മില്യണ്‍ ഹൈബ്രിഡ് വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പനയില്‍ 27.4 ശതമാനം വര്‍ധനയുണ്ടായി. 14,407 ഫുള്ളി ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ഇക്കാലയളവില്‍ വിറ്റുപോയത്. ഏഷ്യയില്‍ തന്നെയാണ് ടൊയോട്ട കാറുകള്‍ക്ക് ഏറ്റവുമധികം ആരാധകരുള്ളത്. 3.1 മില്യണ്‍ യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഏഷ്യയില്‍ വിറ്റഴിക്കപ്പെട്ടത്.

Story Highlights : toyota global car best seller 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here