Advertisement

സ്വന്തമായി സൂപ്പർകാറുകളും ബംഗ്ലാവുകളും; ഈ ഒൻമ്പതാം വയസുകാരൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ…

January 29, 2022
Google News 4 minutes Read

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ എന്ന് കേൾക്കുമ്പോൾ ഒരു പക്ഷെ നമ്മുടെ മനസിലേക്ക് വരുന്നത് കൗമാരപ്രായത്തിലുള്ള ആരെങ്കിലുമായിരിക്കാം എന്നാകാം. എന്നാൽ അതൊരു ഒമ്പത് വയസുകാരനാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? അതെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ ഒൻമ്പത് വയസുകാരൻ മുഹമ്മദ് അവൽ മുസ്തഫയാണ്. നൈജീരിയയാണ് മുസ്‌തഫയുടെ സ്വദേശം. ആഡംബര ജീവിതത്തിന്റെ പേരിൽ പ്രശസ്തനാണ് മോംഫ ജൂനിയർ എന്നറിയപ്പെടുന്ന മുസ്തഫ. തന്റെ ആറാമത്തെ വയസിലാണ് ഈ ബാലൻ ആദ്യത്തെ മാൻഷൻ സ്വന്തമാക്കിയത്. ഇതുകൂടാതെ നിരവധി സൂപ്പർ കാറുകളും നിരവധി ബംഗ്ലാവുകളും ഈ ബാലന് സ്വന്തമായുണ്ട്.

നൈജീരിയയിലെ ലാഗോസിലെ മൾട്ടി മില്യണയറും ഇന്റർനെറ്റ് സെലിബ്രിറ്റിയുമായ ഇസ്മയിലിയ മുസ്തഫയാണ് മോംഫ ജൂനിയറിൽ പിതാവ്. തന്റെ സ്വകാര്യ ജെറ്റിൽ ലോകം മുഴുവനും ചുറ്റി കറങ്ങുകയാണ് മോംഫയുടെ ഇഷ്ടവിനോദം. ഇൻസ്റാഗ്രാമിലൂടെ തന്റെ ആഡംബര ജീവിതത്തിന്റെ ചിത്രങ്ങൾ മോംഫ പങ്കുവെക്കാറുണ്ട്. തന്റെ സൂപ്പർ കാറുകൾക്കൊപ്പം ലോകപ്രശസ്ത ബ്രാൻഡുകളുടെ ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് നിരവധി ഫോട്ടോകൾ മോംഫ ജൂനിയർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മോംഫ ജൂനിയറിൽ കാറുകളുടെ ശേഖരത്തിൽ മഞ്ഞ ഫെരാരി, ബെന്റ്ലി ഫ്ലയിംഗ് സ്പർ, റോൾസ് റോയ്സ് വ്രൈത്ത് തുടങ്ങിയ സൂപ്പർ കാറുകൾ വരെ ഉൾപ്പെടുന്നു.

ഈ കുഞ്ഞൻ ശതകോടീശ്വരന് ആരാധകരും ഏറെയാണ്. തന്റെ കുഞ്ഞനിയത്തിയ്‌ക്കൊപ്പമുള്ള ഫോട്ടോയും മോംഫ പങ്കുവെക്കാറുണ്ട്. ജൂനിയർ മോംഫയുടെ ആറാം ജന്മദിനത്തിന് അച്ഛൻ സമ്മാനം നൽകിയതാണ് ആദ്യത്തെ മാളിക. സ്വകാര്യ ജെറ്റിലെ ലോകം ചുറ്റലും ജൂനിയർ മോംഫയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Story Highlights : World’s Richest Kid? Meet 9-Year-Old Nigerian Boy Who Owns a Mansion, Private Jet & Supercars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here