ലോകായുക്ത ഓർഡിനൻസ്; മുഖ്യമന്ത്രി അറിയിച്ചില്ലെന്ന് സിപിഐ; ഭേദഗതിക്ക് തയാറെന്ന് സിപിഐഎം

ലോകായുക്ത ഓർഡിനൻസ് നീക്കം മുഖ്യമന്ത്രി അറിയിച്ചില്ലെന്ന് സിപിഐ. മുഖ്യമന്ത്രിയെ കണ്ടപ്പോൾ രാഷ്ട്രീയ കൂടിയാലോചന നടന്നില്ലെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു. തീരുമാനമെടുക്കേണ്ടത് സിപിഐ നിർവാഹക സമിതിയാണ്. ഓർഡിനൻസ് നിയമം ആക്കുനെങ്കിൽ അതിനനുസരിച്ചുള്ള ചർച്ചകൾ നിയമസഭയിൽ ഉണ്ടാകും.
ഓർഡിനൻസിൽ സിപിഐയുടെ പ്രധാന എതിർപ്പുകൾ അത് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ് രണ്ട് കാര്യങ്ങൾക്കാണ്. ഒന്ന് ഓർഡിനൻസ് ഇത്ര പെട്ടന്ന് പുറപ്പെടുവിക്കേണ്ട അർജൻസി എന്തിന്. രണ്ട് ജനപക്ഷത്ത് നിക്കുന്ന നിയമമായ ലോകായുക്ത അതിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേന്ദ്രത്തിൽ ലോക്‌പാൽ അവതരിപ്പിക്കുന്നതിന് മുൻപ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടപ്പാക്കിയ നിയമമാണ് 1999 ലെ ലോകായുക്ത നിയമം ആ നിയമം ഭേദഗതി ചെയ്യുമ്പോൾ ആവശ്യമായ കൂടിയാലോചനകൾ നടന്നില്ല എന്നുള്ളതാണ്. ഈ രണ്ട് കാര്യങ്ങൾക്കാണ് സിപിഐക്ക് എതിർപ്പുള്ളതെന്നും സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ട്വന്റിഫോറിനോട് പറഞ്ഞു.
എന്നാൽ ലോകായുക്ത നിയമഭേദഗതി കൂട്ടായ ചർച്ചയിലൂടെ മാത്രം നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. ഗവർണറുടെ അനുമതിക്ക് ശേഷം എൽ ഡി എഫിൽ വിശദമായ ചർച്ചകൾ നടത്തി വേണ്ട ഭേദഗതി വരുത്തുമെന്നും ആനത്തലവട്ടം ആനന്ദൻ ട്വന്റിഫോറിനോട് പറഞ്ഞു. ഓർഡിനൻസ് റദ്ദാക്കണമെന്ന് ഒരു ഘടക കക്ഷികളും ആവശ്യപ്പെട്ടിട്ടില്ല. അഭിപ്രായ വ്യതാസം മാത്രമാണ് നിലവിലുള്ളത്. മന്ത്രിസഭായോഗത്തിൽ സിപിഐ ഉൾപ്പെടെയുള്ള എല്ലാ ഘടകകക്ഷികളും പങ്കെടുത്തിരുന്നു.
ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച് മന്ത്രിസഭയിൽ നടന്ന കാര്യങ്ങൾ പാർട്ടിയെ അറിയിക്കാത്തതിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അതൃപ്തി. സിപിഐ മന്ത്രിമാരെ കാനം അതൃപ്തി അറിയിച്ചു. അടുത്ത സിപിഐ നിർവാഹക സമിതി യോഗം വിഷയം ചർച്ച ചെയ്യും.
Story Highlights : cpi-cpim-conflict-on-lokayuktha-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here