Advertisement

കൊവിഡ്19; വ്യാപനതോത് കുറയുന്നത് ആശ്വാസകരം; ജാഗ്രത തുടരണം; ആരോഗ്യമന്ത്രി

January 30, 2022
Google News 1 minute Read

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണ് എന്നാൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ കുറയുമെന്ന് പ്രതീക്ഷക്കുന്നതായി മന്ത്രി അറിയിച്ചു. മൂന്നാം തരംഗത്തിലാണ് നമ്മളിപ്പോഴുളളത്. ഒമിക്രോണിനെ നിസാരമായി കാണരുതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വ്യാപന തോത് കുറയുന്നതും ആശ്വാസമാണ്.

Read Also :“തലതിരിഞ്ഞാലെന്താ, വീട് അടിപൊളിയാണ്”; കൗതുകമായി തലതിരിഞ്ഞ വീടും വീട്ടുടമയും…

സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചർച്ചയാകും. കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങൾക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പൊലീസ് പരിശോധന കര്‍ശനമാക്കും.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ സംവിധാനം മാത്രമേ അനുവദിക്കൂ. ദീർഘദൂര ബസുകള്‍ക്കും ട്രെയിനുകള്‍ക്കും അനുമതി ഉണ്ട്. ആശുപത്രികളിലേക്കും റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം.

Story Highlights : decreasing-omicron-prevalence-consolation-veena-george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here