Advertisement

ഗൂഢാലോചന കേസ്; ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും

January 30, 2022
Google News 1 minute Read

ഗൂഢാലോചന കേസിൽ ദിലീപിന്റെ മുൻ‌കൂർ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം ഒരു നിമിഷം പോലും തുടരാനാവില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഏഴ് ഫോണുകൾ അല്ല കൂടുതൽ ഫോണുകൾ കണ്ടെടുക്കാനുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഫോണുകൾ ഏതൊക്കെയെന്ന വിവരം നാളെ പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

അതേസമയം ദിലീപിന്റെ രണ്ട് ഫോണുകൾ രാത്രി കൊച്ചിയിൽ എത്തിക്കും. മുംബൈയിൽ പരിശോധനയ്ക്ക് അയച്ച ഫോണുകളാണ് ഇന്നെത്തിക്കുന്നത്. ഇതിനിടെ ഫോൺ കൈമാറാൻ ദിലീപ് തയാറാകാത്തതിന് പിന്നിൽ വ്യക്തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഫോൺ നൽകിയാൽ നടിയെ ആക്രമിച്ച കേസിലെ അട്ടിമറി പുറത്ത് വരുമെന്ന് ദിലീപിന് ആശങ്കയുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളിൽ ചിലത് പ്രതികൾ ഒരു വർഷത്തിലധികമായി ഉപയോഗിക്കുന്നവയാണ്. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ഇവ ഉപയോഗിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തിൽ. ഫോൺ ലഭിച്ചാൽ നടിയെ ആക്രമിച്ച കേസിലടക്കം കൂടുതൽ തെളിവ് കണ്ടെത്താനാകുമെന്ന് അന്വേഷണ സംഘം പറയുന്നു.

Read Also :നടിയെ ആക്രമിച്ച കേസ്; നാല് വര്‍ഷം മുന്‍പ് പറഞ്ഞത് ഇപ്പോൾ പ്രചരിപ്പിക്കുന്നുവെന്ന് ലാൽ

നടിയെ ആക്രമിച്ച കേസ് പ്രതി ദിലീപ് ഉയോ​ഗിച്ചിരുന്ന ഫോണുകളുടെ കോൾ ഡീറ്റയിൽസിന്റെ മുഴുവൻ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുകയാണ്. ഫോണുകളിൽ ഒന്നിൽ ( സീരിയൽ നമ്പർ 2) നിന്ന് വിളിച്ചത് 12100 കോളുകളാണ്. ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണിൽ (സീരിയൽ നമ്പർ 4 ) നിന്ന് വിളിച്ചത് ആറ് കോളുകൾ മാത്രമാണ്. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഈ ഫോൺ കോൾ വിവരങ്ങൾ കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. ഫോണുകൾ ലഭിച്ചാൽ മറ്റ് സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ദിലീപിന്റെ കൈവശം ഏഴ് ഫോണുകൾ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം.

Story Highlights : Dileep’s anticipatory bail petition considered tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here