കെ ടി ജലീലിന്റേത് ‘പേ വാക്ക്’; എം ജി സർവകലാശാല മുൻ വി.സി ഡോ. ജാൻസി ജെയിംസ് 24 നോട്

മുൻ മന്ത്രി കെ ടി ജലീലിന്റെ ആരോപണങ്ങൾ തള്ളി എം ജി സർവകലാശാല മുൻ വി സി ഡോ. ജാൻസി ജെയിംസ്. പേ വാക്ക് പറയുമ്പോൾ പൊട്ടനെപോലെ അഭിനയിക്കുകയാണ് നല്ലത്. ആരോപണത്തെ പൂർണ്ണമായും അവഗണിക്കുന്നു. ജലീലിൻറെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് സഹതാപമെന്നും ഡോ. ജാൻസി ജെയിംസ് 24 നോട് പറഞ്ഞു.
‘ജലീലിൻറെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കുന്നില്ല. അവഗണിക്കാനുള്ളത് മാത്രമാണ്. വെറുതെ ആവശ്യമില്ലാതെ പേ വിളിച്ച് പറയുന്നവരോട് പ്രതികരിക്കാനില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. എല്ലാവർക്കും അറിയാം എന്റെ കഴിവ് എന്താണെന്നും, ഞാൻ എന്തിനൊക്കെ അർഹയാണെന്നും. ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച കെ ടി ജലീലിനോട് സഹതാപം തോന്നുന്നു’-ഡോ. ജാൻസി ജെയിംസ് പറഞ്ഞു.
Read Also :“തലതിരിഞ്ഞാലെന്താ, വീട് അടിപൊളിയാണ്”; കൗതുകമായി തലതിരിഞ്ഞ വീടും വീട്ടുടമയും…
യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്നും രക്ഷിക്കാൻ സിറിയക് ജോസഫ് സഹോദര ഭാര്യക്ക് എംജി വിസി പദവി വിലപേശി വാങ്ങിയ ഏമാൻ, തക്ക പ്രതിഫലം കിട്ടിയാൽ ആർക്കെതിരെയും എന്ത് കടും കയ്യും ചെയ്യുമെന്നായിരുന്നു കെ ടി ജലീലിന്‍റെ വിമര്‍ശനം.
പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു. നേരിട്ട് പേര് പറയാതെ സിറിയക് ജോസഫ് എന്ന എല്ലാ സൂചനകള്‍ നൽകി കൊണ്ടാണ് ജലീലിന്‍റെ വിമര്‍ശനം.
ലോകായുക്തയെ നിയമിച്ചത് പിണറായിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയാണ് താന്‍ കൂടി അംഗമായ സമിതിയില്‍ പേരു നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയാണ് ജലീലിന്റെ ആക്ഷേപത്തിന് മറുപടി പറയേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights : jancyjames-against-ktjaleel-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here