Advertisement

കോഴിക്കോട് വൈക്കോല്‍ ലോറിക്ക് തീ പിടിച്ചു

January 30, 2022
1 minute Read

കോഴിക്കോട് വൈക്കോല്‍ ലോറിക്ക് തീപിടിച്ചു. റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ലോറിയിലെ വൈക്കോല്‍ കെട്ടുകളിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നുകയറുകയായിരുന്നു. ഡ്രൈവറുടെ ഇടപെടല്‍ കൊണ്ട് വലിയ അപകടം ഒഴിവായി. അപകടം മനസിലായ ഉടന്‍ ഡ്രൈവര്‍ തൊട്ടടുത്തുള്ള ഒരു ഗ്രൗണ്ടിലേക്ക് ലോറി ഓടിച്ചുകയറ്റുകയും പല തവണ വട്ടം കറക്കി കത്തിക്കൊണ്ടിരുന്ന വൈക്കോള്‍ കെട്ടുകള്‍ താഴേക്ക് വീഴ്ത്തുകയുമായിരുന്നു.

കോഴിക്കോട് കോടഞ്ചേരി അങ്ങാടിയില്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തുവെച്ചാണ് തീ പിടുത്തമുണ്ടാകുന്നത്. അഗ്നി ശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ പൂര്‍ണമായും അണച്ചിട്ടുണ്ട്.

Story Highlights : kozhikode lorry fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top