Advertisement

ലോകായുക്ത ഓർഡിനൻസ്; സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ്; പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സിപിഐ മന്ത്രിമാർ

January 30, 2022
1 minute Read

ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ്. ഉഭയ കക്ഷി ചർച്ചകളിൽ കാനം രാജേന്ദ്രനിൽ നിന്ന് വിഷയം മറച്ചുവച്ചതായി ആക്ഷേപം. ഈ മാസം 11 നാണ് മന്ത്രിസഭയിൽ ലോകായുക്ത ഓർഡിനൻസ് വിഷയം അവതരിപ്പിച്ചത്. കൂടുതൽ പഠിക്കണമെന്ന സിപിഐ മന്ത്രിമാരുടെ ആവശ്യപ്രകാരം വിഷയം മാറ്റിവച്ചു. രണ്ട് ദിവസത്തിന് ശേഷം ചേർന്ന ഉഭയകക്ഷി ചർച്ചയിൽ ഓർഡിനൻസ് വിഷയം സിപിഐഎം മാറ്റിവച്ചു.

മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്‌ണനും പങ്കെടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്‌തില്ല. പിന്നീട് ഈ മാസം 19 ന് കൂടിയ മന്തിസഭാ യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. നിയമസഭയിൽ വിശദ ചർച്ച മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ സിപിഐ മന്ത്രിമാർ പച്ചക്കൊടി കാട്ടി.

Read Also :“തലതിരിഞ്ഞാലെന്താ, വീട് അടിപൊളിയാണ്”; കൗതുകമായി തലതിരിഞ്ഞ വീടും വീട്ടുടമയും…

ലോകായുക്ത ഓർഡിനൻസ് വിഷയം പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സിപിഐ മന്ത്രിമാർ. മന്ത്രിസഭയിൽ വിഷയം ചർച്ചയ്ക്ക് വന്ന ശേഷവും വിഷയം കാനം രാജേന്ദ്രന്റെ ശ്രദ്ധയിൽ കൊണ്ടുവന്നില്ല. സിപിഐ മന്ത്രിമാരുടെത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തി പാർട്ടി നേതൃത്വം.

Story Highlights : lokayuktha-ordinance-cpi-cpim-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top