പാലക്കാട് എംഇഎസ് കോളജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം; കോളജിന് വീഴ്ചയില്ലെന്ന് പ്രിൻസിപ്പൽ

ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കോളജ് പ്രിൻസിപ്പൽ. ഫീസ് അടയ്‌ക്കേണ്ട തീയതി നിശ്ചയിക്കുന്നത് സർവകലാശാലയാണെന്നും കോളജിന് വീഴ്ചയില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
പാലക്കാട് എം ഇ എസ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ബീനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞിരുന്നു.
Read Also :ഫീസടയ്ക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി
അമ്മ ഇന്നലെ ഫീസടയ്ക്കാൻ കോളെജിലെത്തിയിരുന്നു. എന്നാൽ കോളേജ് അധികൃതർ ഫീസ് വാങ്ങിയില്ല. സർവകലാശാലയെ സമീപിക്കണമെന്ന് കോളേജിൽ നിന്ന് ആവശ്യപ്പെട്ടുവെന്നും പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു.
Story Highlights : student committed suicide-MES College
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here