Advertisement

തമിഴ്‌നാട്ടിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്‌ക്ക് മത്സരിക്കും; പ്രഖ്യാപനവുമായി അണ്ണാമലൈ

January 31, 2022
Google News 2 minutes Read

തമിഴ്‌നാട്ടിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്‌ക്ക് ശക്തി തെളിയിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ നഗരമേഖലകളിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നാണ് അണ്ണാമലൈ അറിയിച്ചത്.

ആകെ 12,838 സീറ്റുകളിലാണ് തദ്ദേശസ്ഥാപനങ്ങളിലാകെയുള്ളത്. 21 കോർപ്പറേഷൻ, 138 മുൻസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്ന നിലയിലാണ് സീറ്റുകൾ. ഇതിലെ നഗരമേഖലകളിലെ കോർപ്പറേഷനും മുൻസിപ്പാലിറ്റികളിലുമാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്. പ്രധാന ദേശീയ സഖ്യകക്ഷിയായ അണ്ണാഡിഎംകെയുമായി ധാരണ നിലനിൽക്കേ നഗരമേഖലയിൽ പാർട്ടി ഒറ്റയ്‌ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്നാണ് അണ്ണാമലൈ വ്യക്തമാക്കിയത്.

Read Also :നിയമസഭാ തെരഞ്ഞെടുപ്പ്; റാലികള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 11 വരെ നീട്ടി

ഡിഎംകെയ്‌ക്കെതിരെ തങ്ങളുടെ ശക്തികേന്ദ്രങ്ങൾ ഒറ്റയ്‌ക്ക് പിടിക്കുക എന്ന തന്ത്രമാണ് പയറ്റുകയെന്നാണ് എൻഡിഎ തീരുമാനമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. തമിഴ്‌നാട്ടിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളും സീറ്റുകളും ഇരുപാർട്ടികളും തീരുമാനമാക്കിയെന്നും അണ്ണാഡിഎംകെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു. ബിജെപിയുടെ റോയപേട്ടിലെ സംസ്ഥാന ആസ്ഥാനത്ത് നടന്ന എൻഡിഎ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

Story Highlights : BJP to go it alone in TN urban local body polls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here