Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്; റാലികള്‍ക്കുള്ള വിലക്ക് ഫെബ്രുവരി 11 വരെ നീട്ടി

January 31, 2022
Google News 1 minute Read
election rally

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റാലികള്‍ക്കുള്ള വിലക്ക് നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഫെബ്രുവരി 11 വരെ വിലക്ക് തുടരും. പൊതുറാലികളില്‍ പരമാവധി 1000 പേര്‍ക്കും ഇന്‍ഡോര്‍ യോഗങ്ങളില്‍ 500 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. നേതാക്കളുടെ ഗൃഹസന്ദര്‍ശന പ്രചാരണത്തിന് പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. നേരത്തേ ഇത് 20 ആയിരുന്നു. റോഡ് ഷോ, ബൈക്ക്-സൈക്കിള്‍ റാലി എന്നിവയുടെ വിലക്കും ഫെബ്രുവരി 11 വരെ നീട്ടിയിട്ടുണ്ട്.

റാലികള്‍ നീട്ടുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇളവുകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രചരണം സാധ്യമാകുന്നില്ല എന്ന പ്രാദേശിക പാര്‍ട്ടികളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചില്ല. പോളിങ് ഉദ്യോഗസ്ഥരുടെ രണ്ട് ഡോസ് വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായി.

Read Also : കൊവിഡ് പ്രതിരോധം; ഡോക്ടർമാർ ഉൾപ്പെടെ 576 ജീവനക്കാരെ നിയമിക്കാൻ അനുമതി

തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. നിലവില്‍ കൊവിഡിന് നേരിയ കുറവ് സംസ്ഥാനങ്ങളിലുണ്ടായിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മൂലം കൊവിഡ് വ്യാപനം കൂടാതിരിക്കാന്‍ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Story Highlights : election rally, assembly polls 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here